---
title: "ചതുര്‍ദിന സമൂഹ സഹവാസ സഹവര്‍ത്തിത്വ ക്യാമ്പിന് തുടക്കമായി "
english_title: "Four-day community coexistence camp begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350039/four-day-community-coexistence-camp-begins"
published_at: "2026-03-27T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c646b48bd6d_yutt.jpg"
keywords: []
---

# ചതുര്‍ദിന സമൂഹ സഹവാസ സഹവര്‍ത്തിത്വ ക്യാമ്പിന് തുടക്കമായി 

> **Lead Summary:** പേരാമ്പ്ര: മദര്‍ തെരേസ കോളെജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന സമൂഹ സഹവാസ സഹവര്‍ത്തിത്വ ക്യാമ്പിന് തുടക്കമായി. പുറ്റാട് ജിഎല്‍പി സ്‌കൂള്‍ പ്രധാനധ്യാപിക ആശാരജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും ഒത്തൊരുമയും വളര്‍ത്തുന്നതില്‍ ഇത്തരം ക്യാമ്പുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. കോളെജ് പ്രിന്‍സിപ്പല്‍ ഡോ. പി.എഫ്. മേരി അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: മദര്‍ തെരേസ കോളെജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന സമൂഹ സഹവാസ സഹവര്‍ത്തിത്വ ക്യാമ്പിന് തുടക്കമായി. പുറ്റാട് ജിഎല്‍പി സ്‌കൂള്‍ പ്രധാനധ്യാപിക ആശാരജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും ഒത്തൊരുമയും വളര്‍ത്തുന്നതില്‍ ഇത്തരം ക്യാമ്പുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. കോളെജ് പ്രിന്‍സിപ്പല്‍ ഡോ. പി.എഫ്. മേരി അധ്യക്ഷത വഹിച്ചു.

കോളെജ് മാനേജര്‍ റെവറന്റ് ഫാദര്‍ ജോസഫ് വയലില്‍ സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ. എന്‍ ഷൈനി, ഐക്യുഎസി കോര്‍ഡിനേറ്റര്‍ എം രജീഷ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ എം. നഫീസ ശബ്‌നം സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്യാമ്പ് സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ പി.സി. അശ്വനി നന്ദിയും പറഞ്ഞു. വിവിധ പഠന-പ്രവര്‍ത്തനങ്ങളോടെയും കലാപരിപാടികളോടെയും നാലുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് മാര്‍ച്ച് 28-ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350039/four-day-community-coexistence-camp-begins)