---
title: "അഡ്വ. ഫാത്തിമ തഹിലിയക്ക് സമ്മാനവുമായി നാലാം ക്ലാസുകാരനായ കൊച്ചുമിടുക്കന്‍"
english_title: "A fourth-grader presents a gift to Adv. Fatima Tahilia"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350103/a-fourth-grader-presents-a-gift-to-adv-fatima-tahilia"
published_at: "2026-03-27T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6a0a6dc97e_fgg.JPG"
keywords: []
---

# അഡ്വ. ഫാത്തിമ തഹിലിയക്ക് സമ്മാനവുമായി നാലാം ക്ലാസുകാരനായ കൊച്ചുമിടുക്കന്‍

> **Lead Summary:** **പേരാമ്പ്ര :** ഇത് എനിക്ക് ക്ലാസില്‍ ടോപ്പറായതിന് ലഭിച്ചതാ, ഇത് ചേച്ചിക്കാണ് വേണ്ടത്. ചേച്ചി തെരഞ്ഞെടുപ്പില്‍ ഒന്നാമതാകും. നാലാം ക്ലാസുകാരന്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയക്ക് സമ്മാനം നല്‍കി പറഞ്ഞ വാക്കുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം ഇന്ന് കാലത്ത് നൊച്ചാട് പഞ്ചായത്തിലെ അഞ്ചാം പീടികയില്‍ വെച്ച് ആരംഭിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിക്ക് സമ്മാനവുമായി എത്തിയത് കല്പത്തൂരിലെ ഷിജു കെ ദാസ് സബ്ന ദമ്പതികളുടെ മകന്‍ ധ്രുവ് ദാസ്.

## Article Content

**പേരാമ്പ്ര :** ഇത് എനിക്ക് ക്ലാസില്‍ ടോപ്പറായതിന് ലഭിച്ചതാ, ഇത് ചേച്ചിക്കാണ് വേണ്ടത്. ചേച്ചി തെരഞ്ഞെടുപ്പില്‍ ഒന്നാമതാകും. നാലാം ക്ലാസുകാരന്‍ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയക്ക് സമ്മാനം നല്‍കി പറഞ്ഞ വാക്കുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം ഇന്ന് കാലത്ത് നൊച്ചാട് പഞ്ചായത്തിലെ അഞ്ചാം പീടികയില്‍ വെച്ച് ആരംഭിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിക്ക് സമ്മാനവുമായി എത്തിയത് കല്പത്തൂരിലെ ഷിജു കെ ദാസ് സബ്ന ദമ്പതികളുടെ മകന്‍ ധ്രുവ് ദാസ്.

പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധ്രുവ്. വിദ്യാലയത്തില്‍ ക്ലാസുകളില്‍ നിന്നും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കിയമ്പോള്‍ ധ്രുവിന്റെ ക്ലാസിലെ ടോപ്പ് സ്‌കോറര്‍ സമ്മാനം ലഭിച്ചത് അവനായിരുന്നു.

സാധാരണ ഗതിയില്‍ ലഭിച്ച സമ്മാനങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ എല്ലാവരും വൈമുഖ്യം കാണിക്കും, പ്രത്യേകിച്ച് കുട്ടികള്‍. എന്നാല്‍ ഈ പിഞ്ചുബാലന്‍ തന്റെ വിലമതിക്കാനാവാത്ത സമ്മാനമാണ് തഹിലിയക്ക് കൈമാറിയത്.

സ്ഥാനാര്‍ത്ഥിയെ സ്വന്തം ചേചിയെ പോലെയാണവന്‍ കണ്ടത്. തഹിലിയ അവനെ മാറോട് ചേര്‍ത്ത് പിടിച്ചാണ് പ്രചരണ യോഗത്തില്‍ സംസാരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350103/a-fourth-grader-presents-a-gift-to-adv-fatima-tahilia)