---
title: "ഞങ്ങള്‍ക്ക് കെഎസ്ആര്‍ടിസി വേണം; സ്ഥാനാര്‍ത്ഥിയോട് അഭ്യര്‍ത്ഥനയുമായി സ്ത്രീകള്‍ "
english_title: "We want KSRTC; Women appeal to candidate"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350166/we-want-ksrtc-women-appeal-to-candidate"
published_at: "2026-03-28T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c758474e2ee_hy.JPG"
keywords: []
---

# ഞങ്ങള്‍ക്ക് കെഎസ്ആര്‍ടിസി വേണം; സ്ഥാനാര്‍ത്ഥിയോട് അഭ്യര്‍ത്ഥനയുമായി സ്ത്രീകള്‍ 

> **Lead Summary:** **കീഴരിയൂര്‍ :** നടുവത്തൂര്‍ സൗത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിയോട് സ്ത്രീകളുടെ അഭ്യര്‍ത്ഥന ഞങ്ങള്‍ക്ക് കെഎസ്ആര്‍ടിസി വേണം. യാത്രാ ക്ലേശം മൂലമാണെന്നാണ് സ്ഥാനാര്‍ത്ഥി കരുതിയത്. എന്നാല്‍ യാത്രാക്ലേശത്തിന് പരിഹാരമായി മാത്രമല്ല ബസ് ആവശ്യപ്പെട്ടത്.

## Article Content

**കീഴരിയൂര്‍ :** നടുവത്തൂര്‍ സൗത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിയോട് സ്ത്രീകളുടെ അഭ്യര്‍ത്ഥന ഞങ്ങള്‍ക്ക് കെഎസ്ആര്‍ടിസി വേണം. യാത്രാ ക്ലേശം മൂലമാണെന്നാണ് സ്ഥാനാര്‍ത്ഥി കരുതിയത്. എന്നാല്‍ യാത്രാക്ലേശത്തിന് പരിഹാരമായി മാത്രമല്ല ബസ് ആവശ്യപ്പെട്ടത്.

ഞങ്ങള്‍ക്ക് സൗജന്യ യാത്ര നടത്താന്‍ ഈ റൂട്ടിലും കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്ന് ഇവര്‍ വോട്ട് അഭ്യര്‍ത്ഥിചെത്തിയ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു. എന്നെ ജയിപ്പിച്ചാല്‍ നിങ്ങള്‍ക്ക് സൗജന്യ യാത്ര ചെയ്യാന്‍ ബസ് വാങ്ങിത്തരുമെന്ന് തഹിലിയ ഉറപ്പ് നല്‍കി. വിഷുക്കാലത്തെ വരവേല്‍ക്കാന്‍ പൂത്തുലഞ്ഞു നിന്ന കൊന്ന പൂക്കള്‍ നല്‍കിയാണ് നടുവത്തൂര്‍ സൗത്തില്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350166/we-want-ksrtc-women-appeal-to-candidate)