---
title: "അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞടുപ്പ് പര്യടനം"
english_title: "Adv. Fatima Tahilia's election tour"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350211/adv-fatima-tahilias-election-tour"
published_at: "2026-03-28T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c776184769c_UOI.JPG"
keywords: []
---

# അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞടുപ്പ് പര്യടനം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞടുപ്പ് പര്യടനം ഇന്നലെ അഞ്ചാംപീടികയില്‍ നടന്നു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റില്‍ മാച്ച് ഫിക്‌സിംഗ് നടത്തുന്നതുപോലെ എല്‍ഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് ഫിക്‌സിംഗ് നടത്തിയിരിക്കുകയാണെന്നും കേരളം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ആരോഗ്യ മേഖല ഏറ്റവും പരിതാപകരമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞടുപ്പ് പര്യടനം ഇന്നലെ അഞ്ചാംപീടികയില്‍ നടന്നു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യന്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റില്‍ മാച്ച് ഫിക്‌സിംഗ് നടത്തുന്നതുപോലെ എല്‍ഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് ഫിക്‌സിംഗ് നടത്തിയിരിക്കുകയാണെന്നും കേരളം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ആരോഗ്യ മേഖല ഏറ്റവും പരിതാപകരമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയില്‍ ആക്കിയ സര്‍ക്കാരാണ് കഴിഞ്ഞ 10 വര്‍ഷക്കാലത്തെ പിണറായി ഭരണമെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി.മുതിര്‍ന്നവര്‍, രോഗികള്‍ മറ്റ് സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ എന്നിവരെ ചേര്‍ത്ത് പിടിച്ചുള്ള യാത്രയില്‍ സ്ത്രീകളും കുട്ടികളും യുവാക്കളും വയോജനങളും ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ ആ വേശത്തോടെയാണ് ഫാത്തിമ തസിലിയയെ വരവേറ്റത്.കുരുടി മുക്ക്, അരിക്കുളം, നമ്പ്രത്ത് കര, നടുവത്തൂര്‍ സൗത്ത്, കുറുമയില്‍ താഴെ, കീഴരിയൂര്‍ ,നരക്കോട്, ഇരിങ്ങത്ത്, വിളയാട്ടൂര്‍, കീഴ്പ്പയ്യൂര്‍, മണപ്പുറം മുക്ക്, ചെറുവണ്ണൂര്‍, കക്കറമുക്ക്, ആവള, ചേനായി, കല്ലൂര്‍, മൂരികുത്തി സമാപിച്ചു.

വിവിധ കേന്രങ്ങളില്‍ യുഡിഎഫ് നേതാക്കളായ കെ.ബാല നാരായണന്‍, എസ്.പ എസ്.പി കുഞ്ഞമ്മദ്, രാജീവ് തോമസ്, സി.പി.എ അസീസ്, സത്യന്‍ കടിയങ്ങാട്, മിസ് വഹ് കീഴരിയൂര്‍, എം.കെ.സി കുട്ട്യാലി , ഇ.അശോകന്‍,രാജന്‍ മരുതേരി ,ആവള ഹമീദ്, മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍, കേത്തമ്പ്ര, കെ.മധു കൃഷ്ണന്‍, ടി.പി ചന്ദ്രന്‍ , എം.സി.കെ കുട്ട്യാലി, വി.ബി രാജേഷ്, ശിവന്‍ മാസ്റ്റര്‍, കെ.പി വേണുഗോപാല്‍, പ്രകാശന്‍ പി.എം, കെ.പി രാമചന്ദ്രന്‍ ,എം. കെ ഫസലുറഹ്‌മാന്‍, മിനി വട്ടകണ്ടി, ചിത്ര രാജന്‍, അസീഫ പടന്നയില്‍, മോഹന്‍ദാസ് ഓണിയില്‍ , റസിയ കട്ടാരി, തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350211/adv-fatima-tahilias-election-tour)