---
title: "ജനമനസ്സുകളെ കീഴടക്കി അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പര്യടനം "
english_title: "Adv. Fatima Tahilia's election tour wins hearts and minds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350247/adv-fatima-tahilias-election-tour-wins-hearts-and-minds"
published_at: "2026-03-28T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7b5498ece5_tyu.JPG"
keywords: []
---

# ജനമനസ്സുകളെ കീഴടക്കി അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പര്യടനം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര അസംബ്ലി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചതോടെ നാടെങ്ങും ജനമനസ്സുകളെ കീഴടക്കി മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമായത്. പര്യടനമാരംഭിച്ച അഞ്ചാംപീടികയില്‍ കാലത്തു തന്നെ ജനങ്ങള്‍ തിങ്ങി നിറഞ്ഞു. കത്തിയാളുന്ന വെയിലിനെ വകവെക്കാതെ സ്ഥാനാര്‍ത്ഥിയെ ഒരു നോക്കു കാണാന്‍ ആ ബാലവൃദ്ധം ജനങ്ങള്‍ വഴിയോരങ്ങളില്‍ തടിച്ചു കൂടി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര അസംബ്ലി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചതോടെ നാടെങ്ങും ജനമനസ്സുകളെ കീഴടക്കി മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമായത്. പര്യടനമാരംഭിച്ച അഞ്ചാംപീടികയില്‍ കാലത്തു തന്നെ ജനങ്ങള്‍ തിങ്ങി നിറഞ്ഞു. കത്തിയാളുന്ന വെയിലിനെ വകവെക്കാതെ സ്ഥാനാര്‍ത്ഥിയെ ഒരു നോക്കു കാണാന്‍ ആ ബാലവൃദ്ധം ജനങ്ങള്‍ വഴിയോരങ്ങളില്‍ തടിച്ചു കൂടി.

പര്യടനത്തിനിടെ വ്യാപാര സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും വീടുകളിലും കയറി സ്ഥാനാര്‍ത്ഥി വോട്ടു തേടി. അതിനിടെ കുരുടി മുക്കില്‍ വോട്ടു തേടിക്കൊണ്ടിരിക്കെ എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ തഹ് ലിയ കയറിയത് കൗതുകമുണര്‍ത്തി. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ഷാള്‍ അണിയിച്ചും ബൊക്കെ നല്‍കിയും ജനം തഹ്‌ലിയയെ എതിരേറ്റു. ചിലയിടങ്ങളില്‍ കരിമരുന്ന് പ്രയോഗവുമുണ്ടായി.

നാടിനെ വികസന മുരടിപ്പില്‍ നിന്ന് മോചിപ്പിക്കുമെന്നും നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുമെന്നും തഹിലിയ സ്വീകരണ കേന്ദ്രങ്ങളിലെ കൊച്ചു കൊച്ചു പ്രസംഗങ്ങളില്‍ വാഗ്ദാനം ചെയ്തു. പേരാമ്പ്ര മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. ദുര്‍ഭരണത്തിന്റെ കെടുതികളില്‍ വേദന പേറുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു അവരുടെ വാക്കുകള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350247/adv-fatima-tahilias-election-tour-wins-hearts-and-minds)