---
title: "പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും കെ.കെ ബഷീര്‍ ഓര്‍മ പുതുക്കലും  "
english_title: "Panakkad Syed Hyder Ali Shihab Thangal Remembrance and KK Basheer Remembrance"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35033/panakkad-syed-hyder-ali-shihab-thangal-remembrance-and-kk-basheer-remembrance"
published_at: "2022-03-31T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245bce4c4ba7_WATER MERK  NEW.JPG"
keywords: []
---

# പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും കെ.കെ ബഷീര്‍ ഓര്‍മ പുതുക്കലും  

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും കെ.കെ ബഷീര്‍ ഓര്‍മ്മ പുതുക്കലും സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും കെ.കെ ബഷീര്‍ ഓര്‍മ്മ പുതുക്കലും സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് പൂക്കാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍ അഹമ്മദ് മാസ്റ്റര്‍ ഹൈദരലി തങ്ങള്‍ അനുസ്മണ പ്രഭാഷണവും കെ.എം കുഞ്ഞമ്മത് മദനി കെ.കെ ബഷീര്‍ ഓര്‍മ്മ പുതുക്കല്‍ പ്രഭാഷണവും നടത്തി.

പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ്, കെ.എം.എ അസീസ്, കെ.പി കുഞ്ഞബ്ദുള്ള, ഇസ്മായില്‍ കീഴ്‌പോട്ട്, ഷര്‍മിന കോമത്ത്, കെ.കെ റഫീഖ്, അജിനാസ് കാരയില്‍, കീഴ്‌പോട്ട് അമ്മത് സംസാരിച്ചു.

ജനറല്‍ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും ട്രഷറര്‍ അന്‍വര്‍ കുന്നങ്ങാത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35033/panakkad-syed-hyder-ali-shihab-thangal-remembrance-and-kk-basheer-remembrance)