---
title: "പേരാമ്പ്ര മാര്‍ക്കറ്റിനു സമീപം കെട്ടിടത്തിന് പിറകുവശത്ത് തീപിടിച്ചു"
english_title: "Fire breaks out at the back of a building near Perambra Market"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350340/fire-breaks-out-at-the-back-of-a-building-near-perambra-market"
published_at: "2026-03-28T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7f08362205_hyu.JPG"
keywords: []
---

# പേരാമ്പ്ര മാര്‍ക്കറ്റിനു സമീപം കെട്ടിടത്തിന് പിറകുവശത്ത് തീപിടിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര മാര്‍ക്കറ്റിനു സമീപം കെട്ടിടത്തിന് പിറകുവശത്ത് തീപിടിച്ചു. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട കച്ചവടക്കാര്‍ പേരാമ്പ്ര അഗ്നി രക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര അഗ്നി രക്ഷാസേന സ്ഥലത്ത് എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര മാര്‍ക്കറ്റിനു സമീപം കെട്ടിടത്തിന് പിറകുവശത്ത് തീപിടിച്ചു. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട കച്ചവടക്കാര്‍ പേരാമ്പ്ര അഗ്നി രക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര അഗ്നി രക്ഷാസേന സ്ഥലത്ത് എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നേരത്തെ ബീവറേജസ് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ തീ പിടിക്കുകയായിരുന്നു. വൈദ്യുത ഷോട്ട് സര്‍ക്യൂട്ട് ആണ് തീ പിടിക്കാന്‍ കാരണമെന്ന് കരുതുന്നു. കെട്ടിടത്തിന്റെ ചുമരില്‍ പിടിപ്പിച്ച ഇലക്ട്രിക് മെയിന്‍ സ്വിച്ചില്‍ നിന്നും തീ പടര്‍ന്ന് കെട്ടിടത്തിന് പിറകില്‍ കൂട്ടിയിട്ട് മാലിന്യത്തില്‍ തീ പിടിക്കുകയായിരുന്നു. തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350340/fire-breaks-out-at-the-back-of-a-building-near-perambra-market)