---
title: "മലയോര മണ്ണിന്റെ മനസ് തൊട്ടറിഞ്ഞ് അഡ്വ. ഫാത്തിമ തഹിലിയ"
english_title: "Adv. Fatima Tahilia touches the heart of the hilly soil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350345/adv-fatima-tahilia-touches-the-heart-of-the-hilly-soil"
published_at: "2026-03-28T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7f6fa43612_ry.JPG"
keywords: []
---

# മലയോര മണ്ണിന്റെ മനസ് തൊട്ടറിഞ്ഞ് അഡ്വ. ഫാത്തിമ തഹിലിയ

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ ഇന്നത്തെ പര്യടനം മലയോര മേഘലയായ പൂഴിത്തോട് വെച്ച് ആരംഭിച്ചു. കനത്ത വേനല്‍ച്ചൂട് വകവെക്കാതെവിവിധ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയൊരു സംഘം സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. രാവിലെ പൂഴിത്തോട് വെച്ച് നടന്ന പര്യടന പരിപാടി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യൂ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ ഇന്നത്തെ പര്യടനം മലയോര മേഘലയായ പൂഴിത്തോട് വെച്ച് ആരംഭിച്ചു. കനത്ത വേനല്‍ച്ചൂട് വകവെക്കാതെവിവിധ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയൊരു സംഘം സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. രാവിലെ പൂഴിത്തോട് വെച്ച് നടന്ന പര്യടന പരിപാടി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യൂ ഉദ്ഘാടനം ചെയ്തു.

കൊറത്തി പാറ, ചെമ്പനോട, പന്നിക്കോട്ടൂര്‍ കോളനി, ചെറിയ കുമ്പളം, തെക്കേടത്തുകടവ്, മുയിപ്പോത്ത്, ചിറക്കര, തുറയൂര്‍, പയ്യോളി അങ്ങാടി, വെള്ളിയൂര്‍, പുറ്റംപൊയില്‍, കോടേരിച്ചാല്‍, വിളയാട്ടു കണ്ടിമുക്ക് എന്നിവടങ്ങളിലെ പര്യടനത്തിനു ശേഷം ചക്കിട്ടപാറയില്‍ സമാപിച്ചു. പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞടുപ്പു കമ്മിറ്റി ചെയര്‍മാന്‍ കെ. ബാലനാരായണന്‍, സി.പി.എ അസീസ്, രാജീവ് തോമസ്, മുനീര്‍ എരവത്ത്, ടി.കെ ലത്തീഫ് , കെ.കെ വിനോദന്‍, ആവള ഹമീദ്, കെ.പി വേണുഗോപാല്‍, ജിതേഷ് മുതുകാട്, കെ.എ ജോസൂട്ടി, മൂസ്സ കോത്തമ്പ്ര, വാസു വേങ്ങേരി, എം.കെ.സി കുട്ട്യാലി, മിസ്ഹബ് കീഴരിയൂര്‍, എസ്. സുനന്ദ്, എംഎസ്എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വ. ബിലാല്‍ മുഹമ്മദ് പുതുക്കുടി അബ്ദു റഹിമാന്‍, മോഹന്‍ദാസ് ഓണിയില്‍, ടി.പി ചന്ദ്രന്‍, വിനോദന്‍ കല്ലൂര്‍, വി.പി ഇബ്രാഹിം, റജി കോച്ചേരി, ജോര്‍ജ് മുക്കളില്‍, ഷാഹിന നിയാസി, മോളി തോമസ്, വഹീദ പാറേമ്മല്‍, സൗഫി താഴെ കണ്ടി, നസീമ വാഴയില്‍, നളനി നെല്ലൂര്‍, സൈറാബാനു, ലിജി ഷാജു, സ്വപ്ന റിനീഷ്, പി.ജെ ലിന്റ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിച്ച്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350345/adv-fatima-tahilia-touches-the-heart-of-the-hilly-soil)