---
title: "മേലടിയില്‍ സ്വീറ്റ് മേലടിയുടെ മിഴി തുറന്നു"
english_title: "The sweet ceiling light on the ceiling opened"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350449/the-sweet-ceiling-light-on-the-ceiling-opened"
published_at: "2026-03-29T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8fa20b9609_uy.jpg"
keywords: []
---

# മേലടിയില്‍ സ്വീറ്റ് മേലടിയുടെ മിഴി തുറന്നു

> **Lead Summary:** **മേപ്പയ്യൂര്‍: **മേലടി ഉപജില്ലയിലെ മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സ്വീറ്റ് മേലടി (സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ എഡ്യുക്കേഷണല്‍ എംപവറിംഗ് ട്രസ്റ്റ്) ട്രസ്റ്റിന്റെ ഉദ്ഘാടനവും ഉപജില്ലാ തല അധ്യാപക സംഗമവും, യാത്രയയപ്പ് സമ്മേളനവും, അനുമോദന സദസ്സും മേപ്പയ്യൂര്‍ ടി.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നു. 1982 മുതല്‍ മേലടി ഉപജില്ലയിലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നല്‍കി വരുന്ന മേലടി ഉപജില്ലാ പഠന സഹായ സമിതി, കൂടുതല്‍ വിപുലമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് സ്വീറ്റ് മേലടി ട്രസ്റ്റ് രൂപീകരിച്ചത്.

## Article Content

**മേപ്പയ്യൂര്‍: **മേലടി ഉപജില്ലയിലെ മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സ്വീറ്റ് മേലടി (സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ എഡ്യുക്കേഷണല്‍ എംപവറിംഗ് ട്രസ്റ്റ്) ട്രസ്റ്റിന്റെ ഉദ്ഘാടനവും ഉപജില്ലാ തല അധ്യാപക സംഗമവും, യാത്രയയപ്പ് സമ്മേളനവും, അനുമോദന സദസ്സും മേപ്പയ്യൂര്‍ ടി.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നു. 1982 മുതല്‍ മേലടി ഉപജില്ലയിലെ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നല്‍കി വരുന്ന മേലടി ഉപജില്ലാ പഠന സഹായ സമിതി, കൂടുതല്‍ വിപുലമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് സ്വീറ്റ് മേലടി ട്രസ്റ്റ് രൂപീകരിച്ചത്.

എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ആര്‍.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ പ്രഥമ ചെയര്‍മാന്‍ പി.കെ. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും, പാഠ പുസ്തക നിര്‍മ്മാണ സമിതി അംഗവുമായ എം.എം. സചീന്ദ്രന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. യു.കെ. അബ്ദുള്‍ നാസര്‍ പാഠാസൂത്രണ മികവ് പ്രകടിപ്പിച്ച അധ്യാപകരെയും, വിദ്യാലയങ്ങളെയും ആദരിച്ചു.

ട്രസ്റ്റ് ലോഗോ മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ഹസീസ് പ്രകാശനം ചെയ്തു. ലോഗോ ഡിസൈന്‍ ചെയ്ത കീഴരിയൂര്‍ എംഎല്‍പി സ്‌കൂള്‍ അധ്യാപകന്‍ ടി.കെ. രജിത്തിന് മേലടി ബിപിസി എം.കെ. രാഹുല്‍ ഉപഹാര സമര്‍പ്പണം നടത്തി. എച്ച്എം. ഫോറം കണ്‍വീനര്‍ സജീവന്‍ കുഞ്ഞോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറ്റ് ലക്ചര്‍ ഡോ. പ്രേംജിത്ത്, വിവിധ സംഘടനാ പ്രതിനിധികളായ പി. രമേശന്‍, കെ. നാസിബ്, ടി. അഷ്‌റഫ്, എ.ടി. വിനീഷ്, പി.ജി രാജീവ്, പി. കുഞ്ഞമ്മത്, പി. ഷിജു തുടങ്ങിയവര്‍ സംസാരിച്ചു. ട്രസ്റ്റ് കണ്‍വീനര്‍ പി. അനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.ബി സുഭാഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350449/the-sweet-ceiling-light-on-the-ceiling-opened)