---
title: "രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പേരാമ്പ്രയില്‍ "
english_title: "Rahul Gandhi in Perambra on Tuesday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350453/rahul-gandhi-in-perambra-on-tuesday"
published_at: "2026-03-29T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c90173d6858_rhu.jpg"
keywords: []
---

# രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തെഹിലിയയുടെ പ്രചരാണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പേരാമ്പ്രയില്‍ എത്തുന്നതായി യു ഡി എഫ് നേതാക്കള്‍ അറിയിച്ചു. ഉച്ചക്ക് 12 മണിക്ക് കല്ലാച്ചിയില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിന്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി യു ഡി എഫിന്റെ പ്രചരണ ബസായ ഇന്ദിര ഗാരണ്ടി ബസില്‍ റോഡ് മാര്‍ഗമാണ് പേരാമ്പ്രയില്‍ എത്തുക.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തെഹിലിയയുടെ പ്രചരാണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പേരാമ്പ്രയില്‍ എത്തുന്നതായി യു ഡി എഫ് നേതാക്കള്‍ അറിയിച്ചു. ഉച്ചക്ക് 12 മണിക്ക് കല്ലാച്ചിയില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിന്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി യു ഡി എഫിന്റെ പ്രചരണ ബസായ ഇന്ദിര ഗാരണ്ടി ബസില്‍ റോഡ് മാര്‍ഗമാണ് പേരാമ്പ്രയില്‍ എത്തുക.

ഉച്ചക്ക് 1 മണിക്ക് പേരാമ്പ്രയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചെമ്പ്ര റോഡില്‍ മാര്‍ക്കറ്റ് ഫഡ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ്  ജനങ്ങളെ അഭിസംബോധന ചെയ്യുക. വടക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ചേനായി റോഡിലും തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ബൈപ്പാസില്‍ ഇ എം എസ് ജംഗഷന്‍ വരെയും മായി പാര്‍ക്ക് ചെയ്യണമെന്നും വടകര ഭാഗത്ത് നിന്നും ചെമ്പ്ര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പട്ടണത്തില്‍ പ്രവേശിക്കാതെ പാര്‍ക്ക് ചെയ്യണമെന്നും തെരഞ്ഞെടുപ്പ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കണ്‍വീനര്‍ ആര്‍.കെ മുനീര്‍, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, എസ്.പി കുഞ്ഞമ്മദ്, കെ.കെ വിനോദന്‍, കല്ലൂര്‍ മുഹമ്മദലി, രാജന്‍ മരുതേരി , കെ. മധു കൃഷ്ണന്‍, ഇ അശോകന്‍ തുടങ്ങിയവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350453/rahul-gandhi-in-perambra-on-tuesday)