---
title: "ഇടതു കേന്ദ്രങ്ങളിലൂടെ ഫാത്തിമ തഹിലിയ "
english_title: "Fatima Tahilia through the left centers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350491/fatima-tahilia-through-the-left-centers"
published_at: "2026-03-29T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c945fda79a9_rty.JPG"
keywords: []
---

# ഇടതു കേന്ദ്രങ്ങളിലൂടെ ഫാത്തിമ തഹിലിയ 

> **Lead Summary:** **പേരാമ്പ്ര:** നാടിന്റെ സ്‌നേഹോഷ്മള സ്വീകരണങ്ങളും ആശീര്‍വാദങ്ങളും ഏറ്റുവാങ്ങി പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ ഒന്നാം ഘട്ട പര്യടനം ആവേശകരമാകുന്നു. മൂന്നാം ദിവസമായ ഇന്ന് രാവിലെ പേരാമ്പ്ര നിയോജമണ്ഡലത്തിലെ ചങ്ങരം വെള്ളിയില്‍ നിന്നാണ് പര്യടന പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.

## Article Content

**പേരാമ്പ്ര:** നാടിന്റെ സ്‌നേഹോഷ്മള സ്വീകരണങ്ങളും ആശീര്‍വാദങ്ങളും ഏറ്റുവാങ്ങി പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ ഒന്നാം ഘട്ട പര്യടനം ആവേശകരമാകുന്നു. മൂന്നാം ദിവസമായ ഇന്ന് രാവിലെ പേരാമ്പ്ര നിയോജമണ്ഡലത്തിലെ ചങ്ങരം വെള്ളിയില്‍ നിന്നാണ് പര്യടന പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.

ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മടത്തും ഭാഗം, കായലാട് നവപ്രഭ, മൈത്രി നഗര്‍, ജനകീയ മുക്ക്, അയിമ്പാളി പാറ, നടുക്കണ്ടി അമ്പലം, മരുതേരിപറമ്പ്, കൊഴുക്കല്ലൂര്‍, ചാവട്ട്, നിടുംമ്പൊയില്‍, തത്തം വള്ളി പൊയില്‍, നടുവത്തൂര്‍ യുപി, മണ്ണാടി, തെക്കുമുറി, കോരപ്ര, എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വടക്കുമുറി സമാപിച്ചു.

സ്ഥാനാര്‍ത്ഥി പര്യടനത്തിന് എത്തുന്ന ഇടങ്ങളിലെല്ലാം ജനങ്ങള്‍ ആവേശപൂര്‍വ്വം പ്രചാരണങ്ങളില്‍ പങ്കാളിയാവുന്ന കാഴ്ചയാണ് മണ്ഡലങ്ങളിലെങ്ങും ദൃശ്യമാകുന്നത്. നട്ടുച്ച നേരത്ത് പോലും ചുട്ടുപൊള്ളുന്ന ചൂടിനെ വകവെക്കാതെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കാത്തു നില്‍ക്കുന്നത് കാണാമായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ.ഫാത്തിമ തഹിലയയെ ഓരോ പ്രദേശത്തെയും സ്വീകരണ പരിപാടികള്‍ക്കെത്തുന്ന ജനക്കൂട്ടം സ്ഥാനാര്‍ത്ഥിയുടെയും യുഡിഎഫിന്റെയും ആവേശം വര്‍ദ്ധിപ്പിക്കുന്നതാണ്.

കെ ബാലനാരായണന്‍, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, സത്യന്‍ കടിയങ്ങാട്, എസ്.പി കുഞ്ഞമ്മദ്, കെ.കെ വിനോദന്‍, ആര്‍.കെ മുനീര്‍, ബി.വി രാജേഷ്, മൂസ കോത്തമ്പ്ര, സി.എം ബാബു, കെ.പി വേണുഗോപാല്‍, എം.കെ ഫസലുറഹ്‌മാര്‍, ഇ അശോകന്‍, കെ.പി രാമചന്ദ്രന്‍, വി.പി റിയാസ് സലാം, എം. പ്രസന്നകുമാരി, ആവള ഹമീദ്, പറമ്പാട്ട് സുധാകരന്‍, കമ്മന അബ്ദുറഹ്‌മാന്‍, പി.കെ അനീഷ്, എന്‍.എം അഷറഫ്, എം.കെ അബ്ദുറഹിമാന്‍, ടി.കെ ലത്തീഫ്, അന്തേരി ഗോപാല കൃഷ്ണന്‍, ബാബു തത്തക്കാടന്‍, വാസു വേങ്ങേരി, കെ.എം.എ അസീസ്, എടത്തില്‍ ശിവന്‍, ടി.യു സൈനുദ്ദീന്‍, സി.കെ അജീഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350491/fatima-tahilia-through-the-left-centers)