---
title: " ടി.പി ക്ക് വിവിധ ഇടങ്ങളില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്"
english_title: "TP receives enthusiastic welcome at various places"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350504/tp-receives-enthusiastic-welcome-at-various-places"
published_at: "2026-03-30T00:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c9754e331fe_tpp.JPG"
keywords: []
---

#  ടി.പി ക്ക് വിവിധ ഇടങ്ങളില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ മണ്ഡലം പര്യടനം മുന്നേറുന്നു. നാലാം ദിവസം പന്നിമുക്ക്,തവരാത്ത്കുന്ന്, കക്കറ മുക്ക്, മുയിപ്പോത്ത്, പാലച്ചുവട്, ഇരിങ്ങത്ത് കുളങ്ങര, വടക്കും മുറി, അണ്ടിച്ചേരിത്താഴ എന്നീ കേന്ദ്രങ്ങള്‍ക്ക് ശേഷം മേപ്പയൂര്‍ ടൗണില്‍ സമാപിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ മണ്ഡലം പര്യടനം മുന്നേറുന്നു. നാലാം ദിവസം പന്നിമുക്ക്,തവരാത്ത്കുന്ന്, കക്കറ മുക്ക്, മുയിപ്പോത്ത്, പാലച്ചുവട്, ഇരിങ്ങത്ത് കുളങ്ങര, വടക്കും മുറി, അണ്ടിച്ചേരിത്താഴ എന്നീ കേന്ദ്രങ്ങള്‍ക്ക് ശേഷം മേപ്പയൂര്‍ ടൗണില്‍ സമാപിച്ചു.

മേപ്പയൂരില്‍ ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോ നടന്നു. മുന്നണി നേതാക്കളായ കെ കുഞ്ഞമ്മത്, എസ്.കെ സജീഷ്, എം കുഞ്ഞമ്മത്, എന്‍.കെ വത്സന്‍, ഒ രാജന്‍, ആര്‍ ശശി, അനിതകുന്നത്ത്, പ്രകാശന്‍ കിഴക്കയില്‍, പി.കെ.എം ബാലകൃഷ്ണന്‍, ടി.കെ ബാലഗോപാലന്‍, എം.എം മൗലവി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350504/tp-receives-enthusiastic-welcome-at-various-places)