---
title: "ആടുവളര്‍ത്തല്‍ പദ്ധതിയുമായി കൂത്താളി ഗ്രാമപഞ്ചായത്ത് "
english_title: "Koothali Grama Panchayat with Goat Breeding Scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35051/koothali-grama-panchayat-with-goat-breeding-scheme"
published_at: "2022-03-31T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245d62472dde_WATER MERK  NEW.JPG"
keywords: []
---

# ആടുവളര്‍ത്തല്‍ പദ്ധതിയുമായി കൂത്താളി ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര:** കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ പദ്ധതിയുടെ 2021- 22 വര്‍ഷത്തെ ഉദ്ഘാടനം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര:** കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ പദ്ധതിയുടെ 2021- 22 വര്‍ഷത്തെ ഉദ്ഘാടനം കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു നിര്‍വഹിച്ചു.

പദ്ധതിയുടെ ഭാഗമായി കൂത്താളി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താവായ ഗിരീഷ് കെ കാപ്പുമ്മലിന് 1 ലക്ഷം രൂപ സബ്‌സിഡി നല്‍കി.

19 പെണ്ണാടിന്റെയും 1 ആണാടിന്റെയും യൂണിറ്റ് തയ്യാറാക്കിയതിനാണ്് സബ്‌സിഡി.

ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നളിനി പി, വെറ്ററിനറി സര്‍ജന്‍ ഡോ.ശബരീഷ് എസ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35051/koothali-grama-panchayat-with-goat-breeding-scheme)