---
title: "എന്‍ഡിഎ സ്ഥാനാര്‍ഥി എം മോഹനന്റെ പര്യടനം ആവേശകരമായി "
english_title: "NDA candidate M Mohanan's tour is exciting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350553/nda-candidate-m-mohanans-tour-is-exciting"
published_at: "2026-03-30T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca0b327623c_NDT.JPG"
keywords: []
---

# എന്‍ഡിഎ സ്ഥാനാര്‍ഥി എം മോഹനന്റെ പര്യടനം ആവേശകരമായി 

> **Lead Summary:** **പേരാമ്പ്ര: **എന്‍ഡിഎ സ്ഥാനാര്‍ഥി എം മോഹനന്റെ പര്യടനം ആവേശകരമായി. കഴിഞ്ഞ ദിവസം കാലത്ത് 9 മണിക്ക് മുതുകാട് വെച്ച് ആരംഭിച്ച പര്യടനം ചെമ്പനോട, പെരുവണ്ണാമൂഴി, ചക്കിട്ടപ്പാറ, ആശാരി കണ്ടി, പൈതോത്ത്, കല്ലോട - വടക്ക്, ചേനായി, ആവള, കക്കറ മുക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മുയിപ്പോത്ത് സമാപിച്ചു. എ ബാലചന്ദ്രന്‍, കെ ജയദേവന്‍, കെ പ്രേമ ദാസന്‍, എം ബാലകൃഷ്ണന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

## Article Content

**പേരാമ്പ്ര: **എന്‍ഡിഎ സ്ഥാനാര്‍ഥി എം മോഹനന്റെ പര്യടനം ആവേശകരമായി. കഴിഞ്ഞ ദിവസം കാലത്ത് 9 മണിക്ക് മുതുകാട് വെച്ച് ആരംഭിച്ച പര്യടനം ചെമ്പനോട, പെരുവണ്ണാമൂഴി, ചക്കിട്ടപ്പാറ, ആശാരി കണ്ടി, പൈതോത്ത്, കല്ലോട - വടക്ക്, ചേനായി, ആവള, കക്കറ മുക്ക് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മുയിപ്പോത്ത് സമാപിച്ചു. എ ബാലചന്ദ്രന്‍, കെ ജയദേവന്‍, കെ പ്രേമ ദാസന്‍, എം ബാലകൃഷ്ണന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

കൂടാതെ ഓശാന ഞായര്‍ തിരുനാള്‍ നേരാനായി സ്ഥാനാര്‍ഥി എം മോഹനന്‍ പേരാമ്പ്ര കപ്പുച്ചന്‍ പള്ളിയില്‍ ഫാദര്‍ ജോര്‍ജ് ജോണ്‍ കുഴിവിളയിലിനെയും സന്ദര്‍ശിച്ചു. കൂടെ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എം ഹരിദാസ്, തറമ്മല്‍ രാഗേഷ്, ജുബിന്‍ ബാലകൃഷ്ണന്‍, കെ.എം സുധാകരന്‍, നാഗത്ത് നാരായണന്‍ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350553/nda-candidate-m-mohanans-tour-is-exciting)