---
title: "തേജസ്വി യാദവ് ഏപ്രില്‍ 1 ന് പേരാമ്പ്രയില്‍ "
english_title: "Tejashwi Yadav in Perambra on April 1"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350567/tejashwi-yadav-in-perambra-on-april-1"
published_at: "2026-03-30T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca10c24d24a_FTY.JPG"
keywords: []
---

# തേജസ്വി യാദവ് ഏപ്രില്‍ 1 ന് പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ജില്ലകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ആര്‍ജെഡി ദേശീയ വര്‍ക്കിങ് പ്രസിഡന്റും ബിഹാര്‍ മുന്‍ ഉപമുഖ്യ മന്ത്രിയുമായ തേജസ്വി യാദവ് പേരാമ്പ്രയില്‍ എത്തുന്നു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ജില്ലകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ആര്‍ജെഡി ദേശീയ വര്‍ക്കിങ് പ്രസിഡന്റും ബിഹാര്‍ മുന്‍ ഉപമുഖ്യ മന്ത്രിയുമായ തേജസ്വി യാദവ് പേരാമ്പ്രയില്‍ എത്തുന്നു.

ചൊവ്വാഴ്ച എത്തുന്ന തേജസ്വി ​മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണപരിപാടികളിൽ പങ്കെടുക്കും. 31ന് രാത്രി ഏഴിന് പൊന്നാനി ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത് എം കെ സക്കീറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ അദ്ദേഹം സംസാരിക്കും.

ഏപ്രില്‍ ഒന്നിന് വൈകീട്ട് 3 മണിക്ക് പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണന്റെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കും. വി.പി സുനീര്‍ എംപി, എം മെഹബൂബ്, മുക്കം മുഹമ്മദ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350567/tejashwi-yadav-in-perambra-on-april-1)