---
title: "തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും കണ്‍വെന്‍ഷനും നടത്തി"
english_title: "Election Committee office inauguration and convention held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350599/election-committee-office-inauguration-and-convention-held"
published_at: "2026-03-30T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca2d1d0b720_TYR.JPG"
keywords: []
---

# തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും കണ്‍വെന്‍ഷനും നടത്തി

> **Lead Summary:** **പേരാമ്പ്ര: **സിപിഐ എംഎല്‍ റെഡ് സ്റ്റാര്‍ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എ.എം അഖില്‍ കുമാറിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന കണ്‍വീനര്‍ വേണു ഗോപാലന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. നവ ലിബറല്‍ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കും ഹിന്ദുത്വ ഫാസിസത്തിനുമെതിരായി വിശാല ജനകീയ ബദല്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എ.എം. അഖില്‍ കുമാറിനെ 'ഗ്യാസ് സിലിണ്ടര്‍' അടയാളത്തില്‍ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് കണ്‍വന്‍ഷന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

## Article Content

**പേരാമ്പ്ര: **സിപിഐ എംഎല്‍ റെഡ് സ്റ്റാര്‍ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എ.എം അഖില്‍ കുമാറിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന കണ്‍വീനര്‍ വേണു ഗോപാലന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. നവ ലിബറല്‍ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കും ഹിന്ദുത്വ ഫാസിസത്തിനുമെതിരായി വിശാല ജനകീയ ബദല്‍ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന എ.എം. അഖില്‍ കുമാറിനെ 'ഗ്യാസ് സിലിണ്ടര്‍' അടയാളത്തില്‍ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് കണ്‍വന്‍ഷന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

കെ. ബാബു രാജ് അധ്യക്ഷത വഹിച്ചു. വി.എ. ബാലകൃഷ്ണന്‍, എ.എം അഖില്‍ കുമാര്‍, ശ്രീജിത്ത്, രാജീവന്‍, സ്ഥാനാര്‍ത്ഥി അഖില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി ഗോവിന്ദന്‍ ചെയര്‍ പേഴ്‌സണ്‍ കെ. ബാബുരാജ് കണ്‍വീനര്‍ കെ.പി സുനില്‍ കുമാര്‍ ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി അന്‍പത് അംഗ കമ്മറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350599/election-committee-office-inauguration-and-convention-held)