---
title: "ചെറുവയല്‍ രാമന് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആദരം"
english_title: "Cheruvayal Raman honored by Farmers Association of India"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350603/cheruvayal-raman-honored-by-farmers-association-of-india"
published_at: "2026-03-30T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca3276c91f2_KEE.JPG"
keywords: []
---

# ചെറുവയല്‍ രാമന് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആദരം

> **Lead Summary:** **പേരാമ്പ്ര: **പത്മശ്രീ പുരസ്‌കാര ജേതാവും കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് പദവി ലഭിച്ച എഫ്എഒഎല്‍എല്‍ ദേശീയ എക്‌സികുട്ടീവ് അംഗം ചെറുവയല്‍ രാമന് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആദരം. കെയുപിഎസ് നൂറ്റി പന്ത്രണ്ടാം വാര്‍ഷിക ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് ഫാര്‍മേഴസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഉപഹാരവും ഷാളും നല്‍കി ആദരിച്ചത്.

## Article Content

**പേരാമ്പ്ര: **പത്മശ്രീ പുരസ്‌കാര ജേതാവും കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് പദവി ലഭിച്ച എഫ്എഒഎല്‍എല്‍ ദേശീയ എക്‌സികുട്ടീവ് അംഗം ചെറുവയല്‍ രാമന് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആദരം. കെയുപിഎസ് നൂറ്റി പന്ത്രണ്ടാം വാര്‍ഷിക ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് ഫാര്‍മേഴസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഉപഹാരവും ഷാളും നല്‍കി ആദരിച്ചത്.

ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ദേശീയസമതി വൈസ് പ്രസിഡണ്ട് കീഴലത്ത് കുഞ്ഞിരാമന്‍ ഉപഹാരവും സംസ്ഥാന എക്‌സികുട്ടീവ് അംഗങ്ങളായ കെ പത്മനാഭന്‍, വേലായുധന്‍ കീഴരിയൂര്‍ എന്നിവര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു. ദേശീയസമതി അംഗം കെ.കെ ദാസന്‍, സംസ്ഥാന സമതി അംഗം സജയ് കൊഴുക്കല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വീകരണത്തിന് ചെറുവയല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350603/cheruvayal-raman-honored-by-farmers-association-of-india)