---
title: "കൊഴുക്കല്ലുര്‍ ശ്രീ ചെറുശ്ശേരി ക്ഷേത്ര നവീകരണ കലശം ആരംഭിച്ചു "
english_title: "Kozhukkallur Sri Cherussery temple renovation bowl started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35062/kozhukkallur-sri-cherussery-temple-renovation-bowl-started"
published_at: "2022-03-31T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245d934702a4_KOZHU1.jpg"
keywords: []
---

# കൊഴുക്കല്ലുര്‍ ശ്രീ ചെറുശ്ശേരി ക്ഷേത്ര നവീകരണ കലശം ആരംഭിച്ചു 

> **Lead Summary:** **കൊഴുക്കല്ലുര്‍ : **2022 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 9 വരെ നടക്കുന്ന നവീകരണകലശചടങ്ങുകള്‍ ആചാര്യവരണത്തോടെ ആരംഭിച്ചു.

## Article Content

**കൊഴുക്കല്ലുര്‍ : **2022 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 9 വരെ നടക്കുന്ന നവീകരണകലശചടങ്ങുകള്‍ ആചാര്യവരണത്തോടെ ആരംഭിച്ചു.

ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വംബോര്‍ഡ് അംഗം കെ. ലോഹ്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എസ്.ബി. അനുരാഗ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി. കുഞ്ഞിരാമന്‍ കിടാവ്, പി.എന്‍. നാരായണന്‍, പി.കെ. രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

ഏപ്രില്‍ 6ന് കാലത്ത് 6.27 നും 6.51 നും ഇടയില്‍ പ്രതിഷ്ഠയും ഏപ്രില്‍ 9ന് നട തുറന്ന് ദര്‍ശനവും കലശ പ്രസാദ വിതരണവും നടക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35062/kozhukkallur-sri-cherussery-temple-renovation-bowl-started)