---
title: "  ഗ്രീന്‍ ഇക്കോ സ്ഫിയര്‍ ലോഗോ പ്രകാശനം "
english_title: "Green Eco Sphere logo launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350630/green-eco-sphere-logo-launched"
published_at: "2026-03-30T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca4a42664ca_UYI.JPG"
keywords: []
---

#   ഗ്രീന്‍ ഇക്കോ സ്ഫിയര്‍ ലോഗോ പ്രകാശനം 

> **Lead Summary:** **കോഴിക്കോട്: **വായു, വെള്ളം, മണ്ണ്, ഊര്‍ജ്ജം തുടങ്ങിയവയുടെ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ രൂപീകരിച്ചു റജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനയായ ഗ്രീന്‍ ഇക്കോ സ്ഫിയറിന്റെ ലോഗോ പ്രകാശനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കെ.കെ.എന്‍ കുറുപ്പ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പരിസ്ഥിതി സംഘടനകളുടെ പ്രവര്‍ത്തനത്തിന് ഏറ്റവും പ്രസക്തമായ ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**കോഴിക്കോട്: **വായു, വെള്ളം, മണ്ണ്, ഊര്‍ജ്ജം തുടങ്ങിയവയുടെ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ രൂപീകരിച്ചു റജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനയായ ഗ്രീന്‍ ഇക്കോ സ്ഫിയറിന്റെ ലോഗോ പ്രകാശനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ കെ.കെ.എന്‍ കുറുപ്പ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പരിസ്ഥിതി സംഘടനകളുടെ പ്രവര്‍ത്തനത്തിന് ഏറ്റവും പ്രസക്തമായ ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

അളകാപുരിയില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ മിനി, രഘുനാഥ് നല്ലാശേരി, മാര്‍ഗരറ്റ് ബോബി, ബിനീഷ് താമരശ്ശേരി, പി.കെ വികാസ് തുടങ്ങിയവര്‍ സംസാരിച്ചു.

രൂപീകരിച്ച ഉടനെ തന്നെ സംഘടന വിവിധ ജില്ലകളിലായി കിളികള്‍ക്ക് കുടിനീര്‍ പദ്ധതിയും വൃക്ഷത്തൈ നടീലും സംഘടിപ്പിക്കുകയുണ്ടായി. കെ.കെ.എന്‍ കുറുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ പൂജാ പുഷ്പ തോട്ടം നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. എല്ലാ ജില്ലയിലും ഓരോ പരിസ്ഥിതി ക്യാമ്പ് വെക്കാനും സംഘടന ലക്ഷ്യമിടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350630/green-eco-sphere-logo-launched)