---
title: "ഭാഷാശ്രീ വാര്‍ഷികാഘോഷവും പുരസ്‌ക്കാര സമര്‍പ്പണവും കവിയരങ്ങും സംഘടിപ്പിച്ചു"
english_title: "Bhashasree annual celebration, award presentation and poetry recital organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350637/bhashasree-annual-celebration-award-presentation-and-poetry-recital-organized"
published_at: "2026-03-30T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca537e819f8_YTU.JPG"
keywords: []
---

# ഭാഷാശ്രീ വാര്‍ഷികാഘോഷവും പുരസ്‌ക്കാര സമര്‍പ്പണവും കവിയരങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** ഭാഷാശ്രീയുടെ 14-ാം വാര്‍ഷികാഘോഷവും പുരസ്‌ക്കാര സമര്‍പ്പണവും കവിയരങ്ങും നടന്നു. പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രമുഖ സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാക്യത്തുമായ ജയചന്ദ്രന്‍ മൊകേരി പരിപാടി ഉദ്ഘാടനം ചെയ്തു. അനീതികള്‍ക്കെതിരെ കലഹിക്കുന്നതായിരിക്കണം ജീവനുള്ള സാഹിത്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശന്‍ വെള്ളിയൂര്‍ അധ്യക്ഷത വഹിച്ചു. സി. എം. ദിനേശ് കുമാര്‍ മുഖ്യാതിഥിയായി.

## Article Content

**പേരാമ്പ്ര:** ഭാഷാശ്രീയുടെ 14-ാം വാര്‍ഷികാഘോഷവും പുരസ്‌ക്കാര സമര്‍പ്പണവും കവിയരങ്ങും നടന്നു. പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രമുഖ സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാക്യത്തുമായ ജയചന്ദ്രന്‍ മൊകേരി പരിപാടി ഉദ്ഘാടനം ചെയ്തു. അനീതികള്‍ക്കെതിരെ കലഹിക്കുന്നതായിരിക്കണം ജീവനുള്ള സാഹിത്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശന്‍ വെള്ളിയൂര്‍ അധ്യക്ഷത വഹിച്ചു. സി. എം. ദിനേശ് കുമാര്‍ മുഖ്യാതിഥിയായി.

സാഹിത്യ-വൈദ്യരംഗത്തെ സമഗ്രസംഭാവന നല്‍കിയ എം.വി. ജനാര്‍ദ്ദനന്‍, സിനിമ -നാടക നടന്‍ മുഹമ്മത് എരവട്ടൂര്‍, സാഹിത്യ - ആധ്യാപന രംഗത്തെ സമഗ്രസംഭാവന നല്‍കിയ കെ.വി. ജോര്‍ജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. രത്‌നകുമാര്‍ വടകര പുരസ്‌ക്കാര കൃതികളുടെ അവലോകനം നടത്തി.

**സാഹിത്യ വിഭാഗത്തില്‍**

(കഥ ) അറീതയുടെ ആട്ടിന്‍കുട്ടി ബീന കുന്നക്കാട് പാലക്കാട്, (ചെറുകഥ) ദൈവകൃപ അനില്‍ മണ്ണത്തൂര്‍ - കോഴിക്കോട്, (കവിത) അവരെന്തു കരുതും ടോണി എം. ആന്റണി തൃശൂര്‍, (നോവല്‍) അച്ഛന്റെ കല്യാണം ഡോ. സുഷമ ശങ്കര്‍, ബാങ്കളുരു, (വൈജ്ഞാനികഗണിതം) ഗണിതസ്പന്ദനങ്ങളിലെ സരയൂസ്പര്‍ശം രാമകൃഷ്ണന്‍ സരയു - കോഴിക്കോട്, (ലേഖനം) പാരിസ്ഥിതികം രാജന്‍ ബാലുശ്ശേരി - കോഴിക്കോട്, (പഠനം) ഓട്ടിസം എന്ത്, എങ്ങനെ ഡോ. പി.വി. ജയദേവന്‍ കണ്ണൂര്‍, (യാത്രാവിവരണം) ഓര്‍മയിലെ മര്‍മ്മരങ്ങള്‍ ജയകൃഷ്ണന്‍ കാര്യവട്ടം - തിരുവന്തപുരം, ബാലസാഹിത്യ വിഭാഗത്തില്‍ (ബാലകഥ) ഹീറോ ഡാഡിയും കുഞ്ഞന്‍ ബ്രോയും ആലപ്പുഴ, ബാലനോവല്‍ (തങ്കച്ചിലും മട്ടന്‍ ചോസും, തൃശൂര്‍, എന്നിവര്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ വിജയന്‍ ചെറുവറ്റയുടെ ചെറുകഥാ സമാഹാരം 'മുഖങ്ങള്‍', രത്‌നകുമാര്‍ വടകരയുടെ കവിതാ സമാഹാരം ' അതിരുകള്‍ വികൃതികള്‍ ', കെ.വി. ജോര്‍ജ്ജ് ബാലകഥകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം കവിയരങ്ങ് എന്നിവ നടന്നു. കവി സോമന്‍ പാമ്പിരികുന്ന് കവായരങ്ങ് ഉദ്ഘടനം ചെയ്തു. ബാലകൃഷ്ണന്‍ എടക്കയില്‍, ജാനു കടിയങ്ങാട്, അഷ്‌റഫ് കല്ലോട്, ശ്രീധരന്‍ ശ്രീകല തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. ദേവദാസ് പാലേരി, അച്ചുതന്‍ കുറ്റ്യാടി, രതീഷ് ഇ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജോസഫ് പുതക്കുഴി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സദന്‍ കല്‍പ്പത്തൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350637/bhashasree-annual-celebration-award-presentation-and-poetry-recital-organized)