---
title: "രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാനൊരുങ്ങി പേരാമ്പ്ര"
english_title: "Perambra prepares to welcome Rahul Gandhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350660/perambra-prepares-to-welcome-rahul-gandhi"
published_at: "2026-03-30T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca711d06f6b_yi.jpg"
keywords: []
---

# രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാനൊരുങ്ങി പേരാമ്പ്ര

> **Lead Summary:** **പേരാമ്പ്ര: **രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ പേരാമ്പ്രയില്‍ ഒരുക്കങ്ങള്‍ സജീവം. ഇന്ന് രാത്രിയോടെ പണി പൂര്‍ത്തിയാകും. ഇന്നലെ ഉച്ചയോടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പേരാമ്പ്രയില്‍ എത്തുമെന്നുള്ള സൂചന ലഭിച്ചത്. ഉടന്‍ തന്നെ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി യോഗം ചേരുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു.

## Article Content

**പേരാമ്പ്ര: **രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ പേരാമ്പ്രയില്‍ ഒരുക്കങ്ങള്‍ സജീവം. ഇന്ന് രാത്രിയോടെ പണി പൂര്‍ത്തിയാകും. ഇന്നലെ ഉച്ചയോടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പേരാമ്പ്രയില്‍ എത്തുമെന്നുള്ള സൂചന ലഭിച്ചത്. ഉടന്‍ തന്നെ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി യോഗം ചേരുകയും മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു.

നാളെ ഉച്ചയ്ക്ക് 1 മണിയോടെ രാഹുല്‍ ഗാന്ധി പേരാമ്പ്രയില്‍ എത്തിച്ചേരും. പേരാമ്പ്ര നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥമാണ് പേരാമ്പ്രയില്‍ എത്തുന്നത്. ഉച്ചക്ക് 12 മണിക്ക് കല്ലാച്ചിയില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിന്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി യു ഡി എഫിന്റെ പ്രചരണ ബസായ ഇന്ദിര ഗാരണ്ടി ബസില്‍ റോഡ് മാര്‍ഗമാണ് പേരാമ്പ്രയില്‍ എത്തുക. പേരാമ്പ്ര ചെമ്പ്ര റോഡില്‍ മാര്‍ക്കറ്റ് ഫഡ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യുക.

5000 പേര്‍ക്കാണ് ഗ്രൗണ്ടില്‍ ഇരിപ്പിട മെരുക്കുന്നത്. ഇരുപതിനായിരം ആളുകളെയാണ് പ്രതീക്ഷിക്കുന്നത് രാവിലെ 10 മണിക്ക് തന്നെ യോഗം ആരംഭിക്കും. യു ഡി എഫിന്റെ പ്രമുഖ നേതാക്കള്‍ പൊതുയോഗത്തില്‍ സംസാരിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ ഷാഫി പറമ്പില്‍ എം.പിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ഡല്‍ഹിയില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരും പേരാമ്പ്രയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. യുഡിഎഫ് നേതാക്കളായ കെ. ബാലനാരായണന്‍, ആര്‍.കെ മുനീര്‍, മുനീര്‍ രവത്ത്, കെ. മധുകൃഷ്ണന്‍, രാജന്‍ മരുതേരി, കെ.കെ വിനോദന്‍, പി.കെ രാഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350660/perambra-prepares-to-welcome-rahul-gandhi)