---
title: "അഡ്വ. ഫാത്തിമ തഹിലിയയുടെ പര്യടനം നാടെങ്ങും മുന്നേറുന്നു"
english_title: "Adv. Fatima Tahilia's tour continues across the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350687/adv-fatima-tahilias-tour-continues-across-the-country"
published_at: "2026-03-30T23:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cabdac9ce03_tyu.jpg"
keywords: []
---

# അഡ്വ. ഫാത്തിമ തഹിലിയയുടെ പര്യടനം നാടെങ്ങും മുന്നേറുന്നു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ പര്യടനം നാടെങ്ങും മുന്നേറുന്നു. ഗ്രാമഗ്രാമാന്തരങ്ങളുടെ വഴിയോരങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ കാണാനും കേള്‍ക്കാനും വന്‍ ജനക്കൂട്ടമെത്തി. പല കേന്ദ്രങ്ങളിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് സ്ഥാനാര്‍ത്ഥി എത്തിച്ചേരുന്നത്. സ്വീകരണ കേന്ദ്രത്തിലെ ഓരോ കൊച്ചുകുട്ടിയോട് പോലും കുശലം പറഞ്ഞാണ് സ്ഥാനാര്‍ത്ഥി പര്യടനം നടത്തുന്നത്. കര്‍ഷകരുടെ ദുരിതങ്ങളും ദുരന്തകഥകളും കേള്‍ക്കാന്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയുടെ പര്യടനം നാടെങ്ങും മുന്നേറുന്നു. ഗ്രാമഗ്രാമാന്തരങ്ങളുടെ വഴിയോരങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ കാണാനും കേള്‍ക്കാനും വന്‍ ജനക്കൂട്ടമെത്തി. പല കേന്ദ്രങ്ങളിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് സ്ഥാനാര്‍ത്ഥി എത്തിച്ചേരുന്നത്. സ്വീകരണ കേന്ദ്രത്തിലെ ഓരോ കൊച്ചുകുട്ടിയോട് പോലും കുശലം പറഞ്ഞാണ് സ്ഥാനാര്‍ത്ഥി പര്യടനം നടത്തുന്നത്. കര്‍ഷകരുടെ ദുരിതങ്ങളും ദുരന്തകഥകളും കേള്‍ക്കാന്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തുന്നു.

ജില്ലയുടെ നെല്ലറയായ ആവളപാണ്ടിയുള്‍പെടെയുള്ള കൃഷി ഭൂമികളില്‍ നിന്നുയരുന്ന കര്‍ഷകരുടെ ദീന രോദനങ്ങള്‍ക്ക് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അറുതിയുണ്ടാകുമെന്ന് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയ തന്റെ പ്രസംഗത്തില്‍ ഉറപ്പു നല്‍കി. സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥി മണിക്കൂറുകളോളം വൈകിയെത്തിയിട്ടും കടുത്ത ചൂട് സഹിച്ച് ജനം എങ്ങും തിങ്ങി നിറഞ്ഞു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മഠത്തില്‍ മുക്കില്‍ നിന്നായിരുന്നു ഇന്നത്തെ പര്യടനത്തിന്റെ തുടക്കം.

വിവിധ സ്വീകരണ കേന്ദ്രങ്ങളായ കുട്ടോത്ത് പാറപ്പുറം, പൂളക്കൂല്‍ മുക്ക്, പന്നിമുക്ക്, എടക്കയില്‍, കണ്ടീത്താഴ, തെക്കും മുറി, നിരപ്പം കുന്ന്, പടിഞ്ഞാറക്കര, കുയിമ്പില്‍ ഉന്ത്, തോലേരി, ആക്കൂല്‍വയല്‍, ബി.ടി.എം.എച്ച്. എസ്, പാട്ടത്താഴ എന്നിവിടങ്ങളില്‍ ലഭിച്ച ഉജ്വല വരവേല്‍പിനുശേഷം പര്യടനം പാലച്ചുവട്ടില്‍ സമാപിക്കും. കെ. ബാലനാരായണന്‍, സി.പി.എ അസീസ്, ജിതേഷ് മുതുകാട്, ആര്‍.കെ മുനീര്‍, മോഹന്‍ദാസ് ഓണിയില്‍, മൂസ കോത്തമ്പ്ര, ആവള ഹമീദ്, ലത്തീഫ് തുറയൂര്‍, മുനീര്‍ കുളങ്ങര, അന്‍വര്‍ഷാ നൊച്ചാട്, എം.എന്‍ നൊച്ചാട്, ഇ.കെ ഷമീര്‍, വാസു വേങ്ങേരി, കെ.പി രാമചന്ദ്രന്‍ എന്‍.പി വിജയന്‍, ശ്രീഷ ഗണേഷ്, പി. മുംതാസ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350687/adv-fatima-tahilias-tour-continues-across-the-country)