---
title: "മുളിയങ്ങലില്‍ കാറും ഓട്ടോയും കൂട്ടിയിച്ചു അപകടം:  ഓട്ടോ കനാലിലേക്കു മറഞ്ഞു"
english_title: "Car and auto collide at Muliyangal Accident: Auto hides into canal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35072/car-and-auto-collide-at-muliyangal-accident-auto-hides-into-canal"
published_at: "2022-03-31T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245e244973e1_WATER MERK  NEW.JPG"
keywords: []
---

# മുളിയങ്ങലില്‍ കാറും ഓട്ടോയും കൂട്ടിയിച്ചു അപകടം:  ഓട്ടോ കനാലിലേക്കു മറഞ്ഞു

> **Lead Summary:** ** പേരാമ്പ്ര:** മുളിയങ്ങല്‍ വാല്യക്കോട് കനാല്‍ റോഡില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ കനാലിലെ വെള്ളത്തില്‍ വീണു. ഇന്ന് വൈകീട്ട് ചേനോളി സമത സെന്ററിലാണ് സംഭവം.

## Article Content

** പേരാമ്പ്ര:** മുളിയങ്ങല്‍ വാല്യക്കോട് കനാല്‍ റോഡില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു ഓട്ടോ കനാലിലെ വെള്ളത്തില്‍ വീണു. ഇന്ന് വൈകീട്ട് ചേനോളി സമത സെന്ററിലാണ് സംഭവം.

ഓട്ടോറിക്ഷ റോഡ് സൈഡിഡില്‍ ഉണ്ടായിരുന്ന ഇലട്രിക്ക് പോസ്റ്റില്‍ തട്ടി സമീപത്തൂടെ ഒഴുകുന്ന കുറ്റ്യാടി ജലസേചന പദ്ധതിയിലെ പ്രധാന കനാലിലേക്കാണ് തെറിച്ചു വീണത്.

സ്വകാര്യ ഓട്ടോയുടെ ഡ്രൈവര്‍ രാമല്ലൂര്‍ സ്വദേശി മുഹമ്മദിന് പരിക്കേറ്റു. പേരാമ്പ്ര എസ്.ഐ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35072/car-and-auto-collide-at-muliyangal-accident-auto-hides-into-canal)