---
title: "തൊഴിലാളികളെ ദ്രോഹിച്ച സര്‍ക്കാരിനെ താഴെയിറക്കണം; ഷാഹിദ് തെക്കില്‍"
english_title: "The government that has harmed the workers should be brought down; Shahid Thekkil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350739/the-government-that-has-harmed-the-workers-should-be-brought-down-shahid-thekkil"
published_at: "2026-03-31T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb66c58efb2_OI.JPG"
keywords: []
---

# തൊഴിലാളികളെ ദ്രോഹിച്ച സര്‍ക്കാരിനെ താഴെയിറക്കണം; ഷാഹിദ് തെക്കില്‍

> **Lead Summary:** **പേരാമ്പ്ര:** തൊഴിലാളികളെ അവഗണിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്നും തൊഴിലാളി വിരുദ്ധ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും കര്‍ണാടക പിസിസി ജനറല്‍ സെക്രട്ടറിയും കര്‍ണാടക മിനിമം വേജസ് ബോര്‍ഡ് ചെയര്‍മാനുമായ ടി.എം ഷാഹിദ് തെക്കില്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹലിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പേരാമ്പ്രയില്‍ നടന്ന തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര:** തൊഴിലാളികളെ അവഗണിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്നും തൊഴിലാളി വിരുദ്ധ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും കര്‍ണാടക പിസിസി ജനറല്‍ സെക്രട്ടറിയും കര്‍ണാടക മിനിമം വേജസ് ബോര്‍ഡ് ചെയര്‍മാനുമായ ടി.എം ഷാഹിദ് തെക്കില്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹലിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പേരാമ്പ്രയില്‍ നടന്ന തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാത്തിമ തഹലിയയെ പേരാമ്പ്രയില്‍ ജനം ഏറ്റെടുത്തിരിക്കുകയാണ്. മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗാരന്റി നടപ്പാവുന്നതോടെ കേരളം പുരോഗതിയിലേക്ക് കുതിക്കും. കര്‍ണാടകയിലാണ് ഇതേ മാതൃകയില്‍ ആദ്യം ഗാരന്റി പ്രഖ്യാപിച്ചത്. അതെല്ലാം നടപ്പാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തയാറായി. കേരളത്തിലും ഈ പദ്ധതികളെല്ലാം നടപ്പാവുമെന്നും അദ്ദേഹം പറഞ്ഞു. എം.കെ.സി കുട്ട്യാലി അധ്യക്ഷത വഹിച്ചു. സത്യന്‍ കടിയങ്ങാട്, മനോജ് എടാണി, രാജന്‍ മരുതേരി, കെ.കെ വിനോദന്‍, കുന്നത്ത് അസീസ്, ചന്ദ്രന്‍ കല്ലൂര്‍, വി.വി ദിനേശന്‍, പി.കെ റഹീം, പി. രാജീവന്‍, കെ.ടി കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350739/the-government-that-has-harmed-the-workers-should-be-brought-down-shahid-thekkil)