---
title: " രാഹുല്‍ ഗാന്ധിക്ക് പേരാമ്പ്രയില്‍ വന്‍ സ്വീകരണം"
english_title: "Rahul Gandhi gets grand welcome in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350822/rahul-gandhi-gets-grand-welcome-in-perambra"
published_at: "2026-03-31T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbce659104a_jo.JPG"
keywords: []
---

#  രാഹുല്‍ ഗാന്ധിക്ക് പേരാമ്പ്രയില്‍ വന്‍ സ്വീകരണം

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്ര പട്ടണത്തെ അലകടലാക്കിയ ജനാവലിയെ അഭിവാദ്യം ചെയ്തപ്പോള്‍ സ്‌നേഹത്തിന്റെ കൈകള്‍ ഉയര്‍ന്നത് മറ്റൊരു തിരമാലയായി കഴിഞ്ഞ ദിവസം തന്നെ കാണാന്‍ കോഴിക്കോട് കടപ്പുറത്തെത്തി നിരാശരായി മടങ്ങിയവരെ നേരില്‍ കാണാനും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ഫാത്തിമ തഹിലിയക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനുമാണ് രാഹുല്‍ പേരാമ്പ്രയില്‍ എത്തിയത്. പേരാമ്പ്രയില്‍ രാഹുല്‍ ഗാന്ധി എത്തുന്നു എന്ന വാര്‍ത്ത തെല്ല് വിസ്മയത്തോടെയാണ് ജനങ്ങള്‍ കണ്ടത് പലരും ഇത്' വിശ്വസിക്കാനും തയ്യാറായിരുന്നില്ല. രാഹുല്‍ ഗാന്ധിയെ പോലെയുള്ള ഒരു ദേശീയ നേതാവ് പേരാമ്പ്ര പോലൊരു ഗ്രാമത്തില്‍ എത്തിയപ്പോള്‍ ജന സഞ്ചയങ്ങള്‍ ഒഴുകിയെത്തി. ഉച്ചക്ക് ഒരുമണിക്ക് രാഹുല്‍ ഗാന്ധി എത്തുമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നത് എന്നാല്‍ കാലത്ത് 10 മണിയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് എത്തിതുടങ്ങിയിരുന്നു. പന്ത്രണ്ട് മണിയോടെ സമ്മേളനം നടക്കുന്ന മൈതാനവും മൈതാനത്തിന്റെ മുന്നിലും വലതു വശത്തെയും റോഡുകളും സമീപത്തെ കെട്ടിടങ്ങളും യുഡിഎഫ് പ്രവര്‍ത്തകരാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു. റോഡ് മാര്‍ഗമാണ് രാഹുല്‍ പുറമേരിയില്‍ നിന്ന് പേരാമ്പ്രയില്‍ എത്തിയത് രണ്ട് മണിക്ക് വേദിയില്‍ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് അരമണിക്കൂര്‍ നേരം സംസാരിച്ചു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്ര പട്ടണത്തെ അലകടലാക്കിയ ജനാവലിയെ അഭിവാദ്യം ചെയ്തപ്പോള്‍ സ്‌നേഹത്തിന്റെ കൈകള്‍ ഉയര്‍ന്നത് മറ്റൊരു തിരമാലയായി കഴിഞ്ഞ ദിവസം തന്നെ കാണാന്‍ കോഴിക്കോട് കടപ്പുറത്തെത്തി നിരാശരായി മടങ്ങിയവരെ നേരില്‍ കാണാനും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ഫാത്തിമ തഹിലിയക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനുമാണ് രാഹുല്‍ പേരാമ്പ്രയില്‍ എത്തിയത്. പേരാമ്പ്രയില്‍ രാഹുല്‍ ഗാന്ധി എത്തുന്നു എന്ന വാര്‍ത്ത തെല്ല് വിസ്മയത്തോടെയാണ് ജനങ്ങള്‍ കണ്ടത് പലരും ഇത്' വിശ്വസിക്കാനും തയ്യാറായിരുന്നില്ല. രാഹുല്‍ ഗാന്ധിയെ പോലെയുള്ള ഒരു ദേശീയ നേതാവ് പേരാമ്പ്ര പോലൊരു ഗ്രാമത്തില്‍ എത്തിയപ്പോള്‍ ജന സഞ്ചയങ്ങള്‍ ഒഴുകിയെത്തി. ഉച്ചക്ക് ഒരുമണിക്ക് രാഹുല്‍ ഗാന്ധി എത്തുമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നത് എന്നാല്‍ കാലത്ത് 10 മണിയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സമ്മേളന നഗരിയിലേക്ക് എത്തിതുടങ്ങിയിരുന്നു. പന്ത്രണ്ട് മണിയോടെ സമ്മേളനം നടക്കുന്ന മൈതാനവും മൈതാനത്തിന്റെ മുന്നിലും വലതു വശത്തെയും റോഡുകളും സമീപത്തെ കെട്ടിടങ്ങളും യുഡിഎഫ് പ്രവര്‍ത്തകരാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു. റോഡ് മാര്‍ഗമാണ് രാഹുല്‍ പുറമേരിയില്‍ നിന്ന് പേരാമ്പ്രയില്‍ എത്തിയത് രണ്ട് മണിക്ക് വേദിയില്‍ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് അരമണിക്കൂര്‍ നേരം സംസാരിച്ചു.

നമ്മള്‍ കേരളത്തില്‍ നേരിടുന്നത് എല്‍ഡിഎഫിനെയാണ് എന്നാല്‍ എല്‍ഡിഎഫിനെയും സിപിഎമ്മിനെയും നരേന്ദ്രമോദിയും ബിജെപിയും പൂര്‍ണ്ണമായും പിന്തുണക്കുന്ന അവസ്ഥയാണ് ഉള്ളത്. നരേന്ദ്രമോദിക്ക് അറിയാം നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിടാന്‍ കഴിയുന്ന ഏകശക്തി യുഡിഎഫും കോണ്‍ഗ്രസും മാത്രമാണെന്ന്. ഇന്ന് ഞാനിവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ ജാമ്യത്തിലാണെന്നും എനിക്കെതിരെ 36 കേസുകള്‍ നിലവില്‍ ഉണ്ടെന്നും ബിജെപിക്കും മോദിക്കും എതിരെ സംസാരിക്കുന്നതിനാല്‍ അവര്‍ എന്റെ ലോക് സഭാ അംഗത്വം റദ്ദാക്കുകയും എന്റെ വസതി എടുത്തുമാറ്റുകയും ചെയ്തതായി രാഹുല്‍ ആരോപിച്ചു. ഞാന്‍ എന്തുകൊണ്ടാണ് ബിജെപിയെ എതിര്‍ക്കുന്നതെന്നോ അവര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് രാജ്യത്ത് വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുകയാണ് രാജ്യത്ത് മുഴുവന്‍ ദേഷ്യവും കോപവും വളര്‍ത്താന്‍ ശ്രമിക്കുന്നത് കൊണ്ടാണ് അത് മാത്രമല്ല ഏറ്റവും പ്രധാനപ്പെട്ടതായി അവര്‍ രാഷ്ട്രീയത്തില്‍ മതം ഉപ യോഗിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ മുഴുവന്‍ ഹിന്ദുമതത്തെകുറിച്ചും ദൈവങ്ങളെ കുറിച്ചും ഉപനിഷത്തുകളെ കുറിച്ചും അമ്പലങ്ങളെയും കുറിച്ചാണ് സംസാരിക്കുന്നത് മോദിയുടെ ഭരണത്തില്‍ ശബരിമല അയ്യപ്പന്റെ ക്ഷേത്രത്തില്‍ നിന്നും സിപിഎം നേതാക്കള്‍ സ്വര്‍ണ്ണം മോഷ്ടിച്ചിട്ട് അദ്ദേഹം ഒന്നും പറഞ്ഞില്ലന്നും രാഹുല്‍ പറഞ്ഞു. പെട്ടന്ന് അദ്ദേഹം ദൈവത്തെയും മതത്തെയും ക്ഷേത്രത്തെയും മറന്നെന്നും ഇത് തെളിയിക്കപ്പെട്ട സംഭവമാണ് ശബരിമലയില്‍ സിപിഎം നേതാക്കള്‍ സ്വര്‍ണ്ണം മാറ്റി ചെമ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നിട്ടും കേന്ദ്രം ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും ബിജെപി സിപിഎമ്മിനെയാണ് പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എനിക്കെതിരെ ഇത്രയേറെ കേസുകള്‍ എടുത്തിട്ടും എന്തു കൊണ്ടാണ് ബിജെപി കേരളത്തിലെ മുഖ്യ മന്ത്രിയെ ആക്രമിക്കാത്തത്, എന്തുകൊണ്ടാണ് മുഖ്യമന്ത്രിയേയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ കുട്ടികളെയോ ഇഡി ചോദ്യം ചെയ്യാത്തത്. എന്തു കൊണ്ടെന്നാല്‍ നരേന്ദ്ര മോദിക്ക് വേണ്ടത് എല്‍ഡിഎഫ് ജയിക്കണം എന്നതാണ്. ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പു വെച്ച നരേന്ദ്ര മോദി ഇന്ത്യയിലെ കര്‍ഷകരുടെ ഭാവിയെയും കാര്‍ഷിക മേഖലയെയും അമേരിക്കക്ക് തീരെഴുതി കൊടുത്ത ആളാണ് നരേന്ദ്ര മോദിയെന്നും ഇ ന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ അദ്ദേഹം അമേരിക്കക്ക് കൈമാറി ഇതിനാല്‍ ഇന്ത്യക്ക് സ്വതന്ത്രമായി എണ്ണ വാങ്ങിക്കാന്‍ സാധിക്കിലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനി എന്നാല്‍ ബിജെപിയുടെ സാമ്പത്തിക സംവിധാനമാമെന്നും രാഹുല്‍ കുറ്റപ്പെടുത്തി മോദിയും അദാനിയും രണ്ടല്ല മൊദാനി യാണെന്നും അദ്ദേഹം പരിഹസിച്ചു. നിങ്ങളുടെ ജീവിതം എളുപ്പമുള്ളതാക്കുന്നതിനും തൊഴിലുണ്ടാക്കാനും റബ്ബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് വേണ്ടിയും എന്താണ് കേരള സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം ചെയ്തത്.

നിങ്ങള്‍ ഒരുകാര്യം മനസിലാക്കുക എന്തൊക്കെ സംഭവിച്ചാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നരേന്ദ്രമോദിയെ പിടിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് എങ്ങനെയാണോ മോദിയെ നിയന്ത്രിക്കുന്നത് അതു പോലെതന്നെയാണ് മോദി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കു ന്നതെന്നും രാഹുല്‍ പറഞ്ഞു മോദി തുള്ളാന്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി തുള്ളും, കിടക്കാന്‍ പ റഞ്ഞാല്‍ കിടക്കുമെന്നും മോദി പറയുന്നതെന്തും മുഖ്യമന്ത്രി ചെയ്യുമെന്നും പൂര്‍ണ്ണമായും മോദിയാല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി അതുകൊണ്ടാണ് കേരള ത്തിലെ ജനങ്ങള്‍ ഇവിടെ ഐക്യജനാധിപത്യമുന്നണിയുടെ സര്‍ക്കരാണ് വരാന്‍ പോവുന്നതെന്ന് തീരുമാനിച്ചിട്ടുള്ളത്.

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. എ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍ എം.പി, അഡ്വ. ഫാത്തിമ തഹിലിയ , സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, രാജീവ് തോമസ്, ആര്‍.കെ മുനീര്‍, കെ.കെ. വിനോദന്‍, സി എച്ച് ഇബ്രാഹിം കുട്ടി,ഇ.വി. രാമചന്ദ്രന്‍, ടി.കെ ലത്തീഫ് , രാജന്‍ മരുതേരി , കല്ലൂര്‍ മുഹമ്മദലി, ഇ അശോകന്‍, എം കെ സി കുട്ട്യാലി , പി.കെ രാഗേഷ്,, കെ. മധു കൃഷ്ണന്‍, ടി.പി ചന്ദ്രന്‍, കെ.പി. വേണു ഗോപാല്‍, മനോജ് എടാണി, കെ.പി രാമചന്ദ്രന്‍, മനോജ് ആവള, പി.കെ. എ ലത്തീഫ്, ഇ.വി രാമചന്ദ്രന്‍, ടി.കെ ഇബ്രായി, കെ.എ ജോസുകുട്ടി, വി.പി ദുല്‍ഖിഫില്‍ , മിനി വട്ടക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350822/rahul-gandhi-gets-grand-welcome-in-perambra)