---
title: " നൊച്ചാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു "
english_title: "March and dharna were organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350904/march-and-dharna-were-organized"
published_at: "2026-04-01T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccb1ec90169_moli_thomas.JPG"
keywords: []
---

#  നൊച്ചാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു 

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് തുക മുഴുവനായും തന്നു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് നൊച്ചാട് പഞ്ചായത്ത് പരിവാര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൊച്ചാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

## Article Content

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് തുക മുഴുവനായും തന്നു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് നൊച്ചാട് പഞ്ചായത്ത് പരിവാര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൊച്ചാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

ധര്‍ണ്ണ പരിവാര്‍ ജില്ലാ ട്രഷറര്‍ അന്‍വര്‍ സാദിഖ് ഉദ്ഘാടനം ചെയ്തു. സൂപ്പി കെ. പൂക്കടവത്ത് അധ്യക്ഷത വഹിച്ചു. വി.എം ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. റഷീദ് ചെക്യാലത്ത്, ലിസി, ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350904/march-and-dharna-were-organized)