---
title: "സ്‌കൂള്‍ വാര്‍ഷികവും യാത്ര അയപ്പും"
english_title: "School anniversary and travel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350914/school-anniversary-and-travel"
published_at: "2026-04-01T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccb916c9f6f_moli_thomas.JPG"
keywords: []
---

# സ്‌കൂള്‍ വാര്‍ഷികവും യാത്ര അയപ്പും

> **Lead Summary:** **പേരാമ്പ്ര: **ചെറുവാളുര്‍ ജിഎല്‍പി സ്‌കൂളിന്റെ നൂറ്റി ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ചെറുവാളുര്‍ ജിഎല്‍പി സ്‌കൂളിന്റെ നൂറ്റി ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

പരിപാടി സാഹിത്യകാരന്‍ ജി. രവി ഉദ്ഘാടനം ചെയ്തു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ക്ലാസ്സ് ഫോര്‍ ജീവനകാരിയായിരുന്ന ഇ.പി ജാനകിക്ക് യാത്രയയപ്പും നല്‍കി.

വി.വിജയന്‍ അധ്യക്ഷത വഹിച്ചു. എസ്.കെ അസ്സയിനാര്‍, ടി.കെ. നൗഷാദ്, വല്‍സന്‍ എടക്കോടന്‍, വി.എം മനോജ്, സജീവന്‍ കൊയിലോത്ത്, എം.കെ നാരായണന്‍, രജില, അര്‍ണവ് തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധതലങ്ങളില്‍ ഒട്ടേറെ അംഗീകരങ്ങള്‍ ലഭിച്ച മേധ ഇഷാനി, അലന്റേബാ റോസ്, തഹ്യ എന്നീ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപഹാര സമര്‍പ്പണവും നടത്തി. പ്രധാന അധ്യാപകന്‍ എം .സതീശന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി എം .കെ ബിന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350914/school-anniversary-and-travel)