---
title: "എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം മോഹനന്റെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു"
english_title: "NDA candidate M Mohanan's election tour continues"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350915/nda-candidate-m-mohanans-election-tour-continues"
published_at: "2026-04-01T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccba03d47b9_yui.JPG"
keywords: []
---

# എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം മോഹനന്റെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു

> **Lead Summary:** **പേരാമ്പ്ര: **എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന്റെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. വിവിധ ഇടങ്ങളില്‍ അദ്ദേഹത്തിന് പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കി.

## Article Content

**പേരാമ്പ്ര: **എന്‍ഡിഎ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം മോഹനന്റെ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു. വിവിധ ഇടങ്ങളില്‍ അദ്ദേഹത്തിന് പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം മോഹനന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പാക്കനാര്‍ പുരത്ത് പര്യടനം നടത്തി. മണ്ഡലം പ്രസിഡന്റ് രൂപേഷ്, ഡി.കെ മനു, ജുബിന്‍ ബാലകൃഷ്ണന്‍, എം പ്രകാശന്‍, നാഗത്ത് നാരായണന്‍, സി.കെ ലീല, പ്രസന്ന, അനിത പൂവറ്റക്കണ്ടി എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കൂടാതെ നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് പ്രവര്‍ത്തകന്‍ എം മോഹനന് സ്വീകരണം ഒരുക്കി. കെ പ്രദീപന്‍, കെ.ടി ഹരീഷ്, ഡി.കെ മനു, എം.കെ രൂപേഷ്, എം പ്രകാശന്‍, മോഹനന്‍ ചാലിക്കര എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350915/nda-candidate-m-mohanans-election-tour-continues)