---
title: "കൂത്താളി വിഎച്ച്എസ്എസില്‍ നെല്‍കൃഷിക്ക് തുടക്കമായി"
english_title: "Paddy cultivation begins at Koothali VHSS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350921/paddy-cultivation-begins-at-koothali-vhss"
published_at: "2026-04-01T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccbfa5e9c9d_rtyy.JPG"
keywords: []
---

# കൂത്താളി വിഎച്ച്എസ്എസില്‍ നെല്‍കൃഷിക്ക് തുടക്കമായി

> **Lead Summary:** **കൂത്താളി: **കൂത്താളി വിഎച്ച്എസ്എസ് നേതൃത്വത്തില്‍ കൂത്താളി 2/6 പ്രദേശത്തെ ഏകദേശം ഒരു ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത് നെല്‍കൃഷിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള അവബോധവും പരിസ്ഥിതി സംരക്ഷണവും വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ ഷിബിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**കൂത്താളി: **കൂത്താളി വിഎച്ച്എസ്എസ് നേതൃത്വത്തില്‍ കൂത്താളി 2/6 പ്രദേശത്തെ ഏകദേശം ഒരു ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത് നെല്‍കൃഷിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള അവബോധവും പരിസ്ഥിതി സംരക്ഷണവും വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ ഷിബിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭൂമിത്രസേന ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കമ്മോത്ത് പാടശേഖര സമിതി പ്രസിഡണ്ട് എം. നാരായണന്‍, ഐശ്വര്യ, തോട്ടത്തില്‍ ദാമോദരന്‍ നായര്‍, കെ.കെ.കെ ബിജു, തുണ്ടിക്കല്‍ കുമാരന്‍, എ.കെ ശ്രീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ രാജിനാഥ്, ജിസ്‌ന, അനുഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പുതിയ തലമുറയില്‍ കൃഷിയോടുള്ള താല്‍പര്യം വളര്‍ത്തുന്നതിനും സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകരമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350921/paddy-cultivation-begins-at-koothali-vhss)