---
title: "പേരാമ്പ്രയില്‍ അറവുമാലിന്യം തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ചതിന് പിഴ ഈടാക്കി"
english_title: "Fine imposed for dumping slaughterhouse waste in open space in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350958/fine-imposed-for-dumping-slaughterhouse-waste-in-open-space-in-perambra"
published_at: "2026-04-01T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccdd4989872_yio.jpg"
keywords: []
---

# പേരാമ്പ്രയില്‍ അറവുമാലിന്യം തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ചതിന് പിഴ ഈടാക്കി

> **Lead Summary:** **പേരാമ്പ്ര:** പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധം അറവുമാലിന്യം തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ചതിന് പിഴ ഈടാക്കി. പേരാമ്പ്ര ബസ്സ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന മറീന ബീഫ് സ്റ്റാള്‍ ഉടമയില്‍ നിന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി 5000 രൂപയാണ് പിഴ ഈടാക്കിയത്.

## Article Content

**പേരാമ്പ്ര:** പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധം അറവുമാലിന്യം തുറസ്സായ സ്ഥലത്ത് നിക്ഷേപിച്ചതിന് പിഴ ഈടാക്കി. പേരാമ്പ്ര ബസ്സ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന മറീന ബീഫ് സ്റ്റാള്‍ ഉടമയില്‍ നിന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി 5000 രൂപയാണ് പിഴ ഈടാക്കിയത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നവിധത്തില്‍ ഇത്തരം പ്രവൃത്തിചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350958/fine-imposed-for-dumping-slaughterhouse-waste-in-open-space-in-perambra)