---
title: "കൂത്താളിയില്‍ വീടിനു തീ പിടിച്ച് വന്‍ നാശനഷ്ടം"
english_title: "House catches fire in Koothali, causing extensive damage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350982/house-catches-fire-in-koothali-causing-extensive-damage"
published_at: "2026-04-01T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccf1380ed8e_ytte.jpg"
keywords: []
---

# കൂത്താളിയില്‍ വീടിനു തീ പിടിച്ച് വന്‍ നാശനഷ്ടം

> **Lead Summary:** **കൂത്താളി: **കൂത്താളിയില്‍ വീടിനു തീപിടിച്ച് വന്‍ നാശനഷ്ടം. ഇന്ന് രാവിലെ 9.30 ഓടുകൂടിയായിരുന്നു സംഭവം. കൂത്താളി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ പാറച്ചാലില്‍ ജാനുവിന്റെ വീടാണ് കത്തി നശിച്ചത്. ജാനുവും മകളും പേരമക്കളുമാണ് വീട്ടില്‍ താമസം. വീട്ടുകാര്‍ സമീപത്തെ ക്ഷേത്രത്തില്‍ പോയ സമയത്താണ് തീ പിടുത്തം ഉണ്ടായത്.

## Article Content

**കൂത്താളി: **കൂത്താളിയില്‍ വീടിനു തീപിടിച്ച് വന്‍ നാശനഷ്ടം. ഇന്ന് രാവിലെ 9.30 ഓടുകൂടിയായിരുന്നു സംഭവം. കൂത്താളി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ പാറച്ചാലില്‍ ജാനുവിന്റെ വീടാണ് കത്തി നശിച്ചത്. ജാനുവും മകളും പേരമക്കളുമാണ് വീട്ടില്‍ താമസം. വീട്ടുകാര്‍ സമീപത്തെ ക്ഷേത്രത്തില്‍ പോയ സമയത്താണ് തീ പിടുത്തം ഉണ്ടായത്.

വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട സമീപവാസികള്‍ ഉടന്‍ വീട്ടുകാരെ വിളിച്ച് അറിയിച്ചെങ്കിലും വീട്ടുകാര്‍ എത്തുമ്പോഴേക്കും വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. കിടപ്പുമുറിയില്‍ നിന്ന് ആണ് ആദ്യം പുക ഉയരുന്നത് കണ്ടെതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളിയായ ജാനു ശബരിമല യാത്രക്കായി സ്വരൂപിച്ചുവെച്ച പതിനായിരം രൂപയും തീപിടുത്തത്തില്‍ കത്തി നശിച്ചതായി പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350982/house-catches-fire-in-koothali-causing-extensive-damage)