---
title: "ആവേശതിരയിളകി അഡ്വ. ഫാത്തിമ തഹിലിയയുടെ പര്യടനം "
english_title: "Adv. Fatima Tahilia's tour is full of excitement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351002/adv-fatima-tahilias-tour-is-full-of-excitement"
published_at: "2026-04-01T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd0c355ef5b_tuyyy.jpg"
keywords: []
---

# ആവേശതിരയിളകി അഡ്വ. ഫാത്തിമ തഹിലിയയുടെ പര്യടനം 

> **Lead Summary:** പേരാമ്പ്ര : കത്തുന്ന സൂര്യന്റെ തീക്ഷ്ണതയെ വകവെയ്ക്കാതെ ഇന്നലെ നടന്ന പര്യടനത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയെ വരവേല്‍ക്കാന്‍ പേരാമ്പ്ര നിയോജ കമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് തടിച്ചുകൂടിയത്.

## Article Content

പേരാമ്പ്ര : കത്തുന്ന സൂര്യന്റെ തീക്ഷ്ണതയെ വകവെയ്ക്കാതെ ഇന്നലെ നടന്ന പര്യടനത്തില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയെ വരവേല്‍ക്കാന്‍ പേരാമ്പ്ര നിയോജ കമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് തടിച്ചുകൂടിയത്.

രാവിലെ ചെമ്പ്രയില്‍ നിന്നും ആരംഭിച്ച പര്യടനത്തിനു ശേഷം കൊളത്തുവയല്‍ വിമലാലയം കോണ്‍വെന്റിലെ സന്ദര്‍ശനത്തിനു ശേഷം നരിനട, അണ്ണ കൊട്ടന്‍ ചാല്‍, പൊന്‍മല പാറ, കുവ്വപ്പൊയില്‍, പിള്ളപ്പെരുവണ്ണ, വളയംകണ്ടം, ആശാരി കണ്ടി, ആശാരിമുക്ക്, പൈതോത്ത് പള്ളിത്താഴ, കൂത്താളി, രണ്ടേ ആറ്, പുല്യോട്ട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കടിയങ്ങാട് സമാപിക്കും. മലയോര മേഖലകളില്‍ കര്‍ഷകരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് തഹിലിയയുടെ പര്യടനം.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കര്‍ഷക കുടുംബത്തില്‍ നിന്ന് വളര്‍ന്ന് വന്ന തനിക്ക് നന്നായി അറിയാമെന്നും എന്നും കര്‍ഷകര്‍ക്കൊപ്പമുണ്ടാവുമെന്നും സ്ഥാനാര്‍ത്ഥി ഉറപ്പ് നല്‍കി. ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് പേരാമ്പ്രയുടെ ശബ്ദമായി നിങ്ങളോരോരുത്തരുടെയും ശബ്ദമായി നിയമസഭയില്‍ ഉണ്ടാവും എന്നും തഹിലിയ പറഞ്ഞു. കെ. ബാല നാരായണന്‍, സി.പി.എ അസീസ്, രാജീവ് തോമസ്, ആന്‍ സെബാസ്റ്റ്യന്‍, മൂസ്സ കോത്തമ്പ്ര, പി.കെ രാഗേഷ്, ടി.കെ.എ ലത്തീഫ്, ജോര്‍ജ് മുക്കള്ളില്‍, ജിതേഷ് മുതുകാട് , ആവള ഹമീദ്, പാപ്പച്ചന്‍ കൂനതടം, മോഹന്‍ദാസ് ഓണിയില്‍, ഉമ്മര്‍ തണ്ടോറ, മിസ്‌വഹ് കീഴരിയൂര്‍, ടി.പി ചന്ദ്രന്‍, ബാബു തത്തക്കാടന്‍, വാസു വേങ്ങേരി, ഇടി സത്യന്‍, അര്‍ജ്ജുന്‍ കറ്റയാട്, കെ.സി രവീന്ദ്രന്‍, ജോണി കൂത്രപള്ളി, മോളി തോമസ് ,ഗിരിജ ശശി, ലിന്റ രാജു, ഷൈല ജയിംസ്, പി.കെ മൊയ്തു, എ.എസ് പാര്‍വ്വതി എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351002/adv-fatima-tahilias-tour-is-full-of-excitement)