---
title: "തേജസ്വി യാദവിന് പേരാമ്പ്രയില്‍ വന്‍ സ്വീകരണം"
english_title: "Tejashwi Yadav gets grand welcome in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351024/tejashwi-yadav-gets-grand-welcome-in-perambra"
published_at: "2026-04-01T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd525d866c5_ydv.jpg"
keywords: []
---

# തേജസ്വി യാദവിന് പേരാമ്പ്രയില്‍ വന്‍ സ്വീകരണം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഇന്ന് പേരാമ്പ്രയില്‍. പാവപ്പെട്ടവരോടു കരുണയും കരുതലും കാണിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ കേരളത്തിലെ പ്രഭുദ്ധരായ വോട്ടര്‍മാര്‍ മറക്കില്ലെന്ന് പേരാമ്പ്ര ടൗണില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഇന്ന് പേരാമ്പ്രയില്‍. പാവപ്പെട്ടവരോടു കരുണയും കരുതലും കാണിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ കേരളത്തിലെ പ്രഭുദ്ധരായ വോട്ടര്‍മാര്‍ മറക്കില്ലെന്ന് പേരാമ്പ്ര ടൗണില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ നാട് കേരളം പോലെ എപ്പോഴെങ്കിലും ആകണം എന്നാണ് എന്റെ മോഹം. അത്രയ്ക്ക് മനോഹരമാണ് കേരളം. കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരും സംസ്‌കാര സമ്പന്നരുമാണ്. മലബാറിലെ ജനങ്ങളുടെ സ്വീകരണം ഹൃദ്ധ്യമാണ്. ഇത് മറ്റുള്ളവര്‍ മാതൃകയാക്കണം എന്ന് അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി.പി. രാമകൃഷ്ണന്‍ തൊഴില്‍ മന്ത്രിയായ സമയത്താണ് കേരളത്തില്‍ ജോലി ചെയ്യുന്ന അന്യദേശ തൊഴിലാളികള്‍ക്ക് പോലും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്. ഇത് മറ്റൊരിടത്തും ഇല്ലാത്ത കാര്യമാണ് ഇദ്ദേഹത്തെ പോലെ ഉള്ളവര്‍ നാടിന് ആവശ്യമാണ്. അദ്ദേഹം വിജയിക്കും ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക കാര്യത്തില്‍ കേന്ദ്രം കേരളത്തെ ഞെക്കി കൊല്ലുന്ന കാഴ്ചയാണ്. പ്രളയകാലത്ത് പോവും സഹായിച്ചിട്ടില്ല. ബിജെപിക്ക് ഭരണഘടനയെ പോലും വിശ്വാസമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതത്തെ ഉപയോഗിക്കുകയാണ്. ജനാധിപത്യത്തെ നശിപ്പിക്കാന്‍ ആര്‍.എസ്.എസിനെ അനുവദിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ക്കാന്‍ വന്ന അധ്വാനിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് തന്റെ പിതാവ് മുഖ്യമന്ത്രിയായ കാലത്താണ്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ രാജ്യം നശിക്കും. കേരളത്തിലെ ജനങ്ങള്‍ ജാതിക്കും മതത്തിനും അധീനമായി എല്ലാവരും ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണം. കേരളത്തില്‍ ഇടതുപക്ഷത്തെ അധികാരത്തില്‍ എത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ എന്‍.കെ. വത്സന്‍ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അനു ചാക്കോ, സംസ്ഥാന പ്രസിഡന്റ് എ.വി. ശ്രേയാംസ് കുമാര്‍, പി.പി സുനീര്‍ എംപി, എ.കെ. പത്മനാഭന്‍, വര്‍ഗീസ് ജോര്‍ജ്, മുക്കം മുഹമ്മദ്, എസ്. കെ സജീഷ്, പി.കെ.എം ബാലകൃഷ്ണന്‍, എന്‍.കെ. രാധ, പി.എം.ജോസഫ്, ടി.കെ ബാലഗോപാലന്‍, കെ.പി ആലിക്കുട്ടി, പി. മോനിഷ, പ്രകാശന്‍ കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351024/tejashwi-yadav-gets-grand-welcome-in-perambra)