---
title: "മണവാട്ടികളുടെ അനുഗ്രഹം ഏറ്റുവാങ്ങി ഫാത്തിമ തെഹിലിയ"
english_title: "Fatima Tehiliya receives the blessings of the brides"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351071/fatima-tehiliya-receives-the-blessings-of-the-brides"
published_at: "2026-04-02T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdf5c1133d8_uioy.jpg"
keywords: []
---

# മണവാട്ടികളുടെ അനുഗ്രഹം ഏറ്റുവാങ്ങി ഫാത്തിമ തെഹിലിയ

> **Lead Summary:** **ചക്കിട്ടപ്പാറ: **വിമലാലയത്തിലെ ദൈവത്തിന്റെ മണവാട്ടികളുടെ അനുഗ്രഹം ഏറ്റുവാങ്ങി ഫാത്തിമ തെഹിലിയ. തന്റെ പര്യടനം ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ മലയോര മേഖലകളിലൂടെ മുന്നേറുമ്പോഴാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കൊളത്തുവയല്‍ വിമലാലയം സന്യാസിനി മഠത്തില്‍ എത്തിയത്.

## Article Content

**ചക്കിട്ടപ്പാറ: **വിമലാലയത്തിലെ ദൈവത്തിന്റെ മണവാട്ടികളുടെ അനുഗ്രഹം ഏറ്റുവാങ്ങി ഫാത്തിമ തെഹിലിയ. തന്റെ പര്യടനം ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ മലയോര മേഖലകളിലൂടെ മുന്നേറുമ്പോഴാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം കൊളത്തുവയല്‍ വിമലാലയം സന്യാസിനി മഠത്തില്‍ എത്തിയത്.

സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയയെ എംഎസ്എംഐ സുപ്പീരിയല്‍ എല്‍സി വടക്കേമുറിയുടെ നേതൃത്വത്തില്‍ മഠത്തിലെ സന്യാസിനിമാര്‍ അനുഗ്രഹിച്ച് ആശിര്‍വദിച്ചു. സ്ഥാനാര്‍ത്ഥിക്കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, ജോര്‍ജ്ജ് മുക്കള്ളില്‍, ബാബു പള്ളികൂടം, ഗിരിജ ശശി, ലിന്റ രാജു, ഷൈല ജയിംസ് തുടങ്ങിയവര്‍ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351071/fatima-tehiliya-receives-the-blessings-of-the-brides)