---
title: "എന്‍ ഗണേശന് യാത്രയയപ്പ് നല്‍കി റിക്രിയേഷന്‍ ക്ലബ്ബ് "
english_title: "Recreation Club bids farewell to N Ganesan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351087/recreation-club-bids-farewell-to-n-ganesan"
published_at: "2026-04-02T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce0a14446e3_gyu.jpg"
keywords: []
---

# എന്‍ ഗണേശന് യാത്രയയപ്പ് നല്‍കി റിക്രിയേഷന്‍ ക്ലബ്ബ് 

> **Lead Summary:** **പേരാമ്പ്ര **: കേരള അഗ്‌നിരക്ഷാ വകുപ്പില്‍ നിന്നും 26 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ മാസം 31-ാം തിയ്യതി വിരമിക്കുന്ന കോഴിക്കോട് മീഞ്ചന്ത നിലയത്തിലെ ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ഗണേശന് റിക്രിയേഷന്‍ ക്ലബ്ബ് സമുചിതമായ യാത്രയയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര **: കേരള അഗ്‌നിരക്ഷാ വകുപ്പില്‍ നിന്നും 26 വര്‍ഷത്തെ സേവനത്തിന് ശേഷം ഈ മാസം 31-ാം തിയ്യതി വിരമിക്കുന്ന കോഴിക്കോട് മീഞ്ചന്ത നിലയത്തിലെ ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ഗണേശന് റിക്രിയേഷന്‍ ക്ലബ്ബ് സമുചിതമായ യാത്രയയപ്പ് നല്‍കി.

മീന്‍ചന്ത നിലയത്തില്‍ വച്ച് നടന്ന യാത്രയയപ്പ് പരിപാടി സ്റ്റേഷന്‍ ഓഫീസര്‍ കെ മുരളീധരന്റെ അധ്യക്ഷതയില്‍ റിജിയണല്‍ ഫയര്‍ ഓഫീസര്‍ ടി രജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയര്‍ ഓഫീസര്‍ അഷ്‌റഫ് അലി പൊന്നാട അണിയിച്ചു.

1999 ല്‍ സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം സാഹസികവും സങ്കീര്‍ണ്ണവുമായ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. വിവിധ നിലയങ്ങളിലായി സ്റ്റേഷന്‍ തല ക്ലറിക്കല്‍ ജോലിയും നിര്‍വഹിച്ചിട്ടുണ്ട്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം, കടലുണ്ടി തീവണ്ടി അപകടം, പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒട്ടേറെ അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുമുണ്ട്. ഭാര്യയും രണ്ട് ആണ്‍കുട്ടികളുമാണ് നടുവണ്ണൂര്‍ സ്വദേശിയായ ഗണേശിന്റെ കുടുംബം.

ക്ലബ്ബ് സെക്രട്ടറി പി അനൂപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐശ്വര്യ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351087/recreation-club-bids-farewell-to-n-ganesan)