---
title: "സൂരജിനൊപ്പം വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും മോണിംഗ് വാക്ക് "
english_title: "Morning walk of students and youth with Sooraj"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351138/morning-walk-of-students-and-youth-with-sooraj"
published_at: "2026-04-02T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce3010bd843_tuyyo.jpg"
keywords: []
---

# സൂരജിനൊപ്പം വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും മോണിംഗ് വാക്ക് 

> **Lead Summary:** **ബാലുശ്ശേരി **:ബാലുശ്ശേരി നിയോജകമണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി വി.ടി സൂരജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിദ്യാര്‍ത്ഥികളും യുവജനങ്ങളും മോണിംഗ് വാക്ക് നടത്തി. നിയോജക മണ്ഡലം യുഡിവൈഎഫ്, യുഡിഎസ്എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷര്‍ട്ട് ധരിച്ച നിരവധി പേര്‍ മോണിംഗ് വാക്കില്‍ പങ്കാളികളായി.

## Article Content

**ബാലുശ്ശേരി **:ബാലുശ്ശേരി നിയോജകമണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി വി.ടി സൂരജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിദ്യാര്‍ത്ഥികളും യുവജനങ്ങളും മോണിംഗ് വാക്ക് നടത്തി. നിയോജക മണ്ഡലം യുഡിവൈഎഫ്, യുഡിഎസ്എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയുടെ ചിത്രം ആലേഖനം ചെയ്ത ടീഷര്‍ട്ട് ധരിച്ച നിരവധി പേര്‍ മോണിംഗ് വാക്കില്‍ പങ്കാളികളായി.

ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് രാവിലെ എട്ടുമണിക്ക് ആരംഭിച്ച മോണിംഗ് വാക്കില്‍ ടൗണിലെയും മാര്‍ക്കറ്റ് പരിസരത്തെയും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് സ്ഥാനാര്‍ത്ഥി മുന്നില്‍ നടന്നു. മാര്‍ക്കറ്റിലും പരിസരത്തും നിരവധി കച്ചവടക്കാരും നാട്ടുകാരും ഉണ്ടായിരുന്നു. എല്ലാവരെയും സ്ഥാനാര്‍ത്ഥി നേരിട്ട് കണ്ട് സൗഹൃദം പങ്കിട്ടു.

മാര്‍ക്കറ്റ് പരിസരത്ത് എത്തിയപ്പോള്‍ എന്‍ എസ് യു ഐ ദേശീയ പ്രസിഡണ്ട് വിനോദ് ജാഗര്‍, ജനറല്‍ സെക്രട്ടറി അനുലേഖ ബൂസ, കെഎസ്യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവിയര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, എംഎസ്എഫ് ജില്ല ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും മറ്റു നേതാക്കന്മാരും അണിനിരന്നത് പ്രവര്‍ത്തകരില്‍ ആവേശം ഉണ്ടാക്കി. മോണിംഗ് വാക്ക് ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. നേതാക്കന്മാര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. അവസാനം സഹപ്രവര്‍ത്തകരോടൊപ്പമുള്ള സ്ഥാനാര്‍ത്ഥിയുടെ സെല്‍ഫിയോട് കൂടിയാണ് എല്ലാവരും പിരിഞ്ഞത്.

പരിപാടിക്ക് വൈശാഖ് കണ്ണോറ, ടി. അഭിജിത്ത്, സി.കെ ഷക്കീര്‍, വരുണ്‍കുമാര്‍, പി.എച്ച് ഷമീര്‍, ഫസല്‍ കൂനഞ്ചേരി, സുബിന്‍, അല്‍ത്താഫ് ഹുസൈന്‍, സി.വി സഹല്‍, അജ്മല്‍ കൂനഞ്ചേരി, ഷാബില്‍ എടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351138/morning-walk-of-students-and-youth-with-sooraj)