---
title: "ഫാത്തിമ തഹ്ലിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉര്‍ജ്ജിതപ്പെടുത്തുന്നതിനു ഏപ്രില്‍ 6ന് യുഡിടിഎഫ് നേതൃത്വത്തില്‍ റോഡ് ഷോ"
english_title: "UDTF-led road show on April 6 to energize Fatima Tahlia's election campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351200/udtf-led-road-show-on-april-6-to-energize-fatima-tahlias-election-campaign"
published_at: "2026-04-02T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce88a107c8a_moli_thomas.JPG"
keywords: []
---

# ഫാത്തിമ തഹ്ലിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉര്‍ജ്ജിതപ്പെടുത്തുന്നതിനു ഏപ്രില്‍ 6ന് യുഡിടിഎഫ് നേതൃത്വത്തില്‍ റോഡ് ഷോ

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ ഫാത്തിമ തഹ്ലിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉര്‍ജ്ജിതപ്പെടുത്തുന്നതിനു വേണ്ടി ഐക്യ ട്രേഡ് യൂണിയന്‍ പേരാമ്പ്രയില്‍ ഏപ്രില്‍ 6ന് യുഡിടിഎഫ് നേതൃത്വത്തില്‍ 4 മണിക്ക് പേരാമ്പ്ര ടി ബി പരിസരത്തു നിന്ന് ആരംഭിച്ച് ചെമ്പ്ര റോഡില്‍ അവസാനിക്കുന്ന റോഡ് ഷോ.

## Article Content

പേരാമ്പ്ര: പേരാമ്പ്രയിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ ഫാത്തിമ തഹ്ലിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉര്‍ജ്ജിതപ്പെടുത്തുന്നതിനു വേണ്ടി ഐക്യ ട്രേഡ് യൂണിയന്‍ പേരാമ്പ്രയില്‍ ഏപ്രില്‍ 6ന് യുഡിടിഎഫ് നേതൃത്വത്തില്‍ 4 മണിക്ക് പേരാമ്പ്ര ടി ബി പരിസരത്തു നിന്ന് ആരംഭിച്ച് ചെമ്പ്ര റോഡില്‍ അവസാനിക്കുന്ന റോഡ് ഷോ.

ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എന്നത് തൊഴില്‍ മേഖലയില്‍ അടിച്ചേല്‍പ്പിച്ച കേന്ദ്ര ലേബര്‍ കോഡും കേരളം സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയംമൂലം തൊഴിലാളികളുടെ അവസ്ഥ വളരെ ദുരിതപൂര്‍ണമാണ്.

അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്തു വരുന്ന തൊഴിലാളികള്‍, നിര്‍മാണ മേഖല, മോട്ടോര്‍ തൊഴിലാളികള്‍, കയറ്റിറക്കു മേഖല ഉള്‍പ്പെടെ തൊഴിലാളികള്‍ പട്ടിണിക്കും തുല്യമായ അവസ്ഥയിലാണ് ഇന്ന് കഴിയുന്നത്. പേരാമ്പ്രയില്‍ നിന്ന് തൊഴിലാളി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാനാര്‍ത്ഥിയാണ് ഇടതുപക്ഷത്തു മത്സരിക്കുന്നത് .

3 തവണ എംഎല്‍എയും കൂടാതെ തൊഴില്‍ വകുപ്പ് മന്ത്രികൂടിയായിരിന്നിട്ടും തൊഴില്‍ മേഖലയെ പാടെ അവഗണിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു തൊഴില്‍ സ്ഥാപനം പോലും ഈ നിയോജകമണ്ഡലത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തൊഴിലാളി പ്രവര്‍ത്തനം ആരംഭിച്ച പേരാമ്പ്ര പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അവസ്ഥ പറഞ്ഞു അറിയിക്കാന്‍ പറ്റാത്തതാണ്.

കഴിഞ്ഞ 10വര്‍ഷത്തിനിടയില്‍ നാമമാത്രമായ കൂലി വര്‍ദ്ധനവ് പോലും ഈ മേഖലയില്‍ ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി അവിടെ ഉണ്ടായിരുന്ന ആശുപത്രി പ്രവര്‍ത്തനക്ഷമല്ലാത്തതു കൊണ്ട് എന്തെങ്കിലും ഒരു അത്യാഹിതം വന്നാല്‍ കിലോമീറ്ററോളം ദൂരമുള്ള മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവിടെത്തെ തൊഴിലാളികള്‍. അതുപോലെ ഭക്ഷണം കഴിക്കാന്‍ ഉള്ള കാന്റീന്‍ സൗകര്യമോ മറ്റോ തീരെ ഇല്ല.

പേരാമ്പ്ര പട്ടണത്തിലെ മോട്ടോര്‍ തൊഴിലാളികള്‍, മല്‍സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതു കാരണം ദുരിത പൂര്‍ണമായ അവസ്ഥയിലാണ്. ഇത്രയെല്ലാം ആയിട്ടുപോലും തിരഞ്ഞെടുപ്പ് പ്രചാരണത്തി ന്റെ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ വര്‍ഗീയതയും, ഇല്ലാത്ത അവകാശ വാദങ്ങളും പറഞ്ഞു പ്രചരിപ്പിക്കുകയാണ്.

അതുകൊണ്ടു തന്നെ തൊഴിലാളികള്‍ക്ക് അ നുകൂലമായ നിലപാട് സ്വീകരിക്കുന്ന ഇന്ദിരാഗാന്ധി ഗ്യാരന്റി പദ്ധതികളുമായാണ് യുഡിഎഫ് എത്തിയിട്ടുള്ളത്. തീര്‍ച്ചയായാലും യുഡിഎഫ് സര്‍ക്കാര്‍ അധികാര ത്തില്‍ വന്നാല്‍ ആദ്യപടിയായി നടപ്പിലാക്കുന്ന പദ്ധതികളായിരിക്കും ഇന്ദിര ഗ്യാരന്റി പദ്ധതി .

ആശാവര്‍ക്കര്‍മാരുള്‍പ്പെടെ വേദനം വര്‍ദ്ദിപ്പിക്കുന്നതുള്‍പ്പെടെ തൊഴിലുറപ്പു പദ്ധതികള്‍, മറ്റു സമസ്തമേഖലകളിലും ഒരു പുത്തന്‍ ഉണര്‍വ് നല്‍കുന്നതിനായി യുഡിഎഫ് സ്ഥാനാര്‍ഥിയായ അഡ്വ ഫാത്തിമ തഹലിയയുടെ വിജയം തൊഴിലാളി സമൂഹത്തിനു ഒരു മാറ്റത്തിന് വേണ്ടി വോട്ടു അഭ്യര്‍ഥിക്കുന്നതിന്നതിനുവേണ്ടിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി, മത്സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ.സി കുട്ട്യാലി, തൊഴിലുറപ്പ് യൂണിയന്‍ ജില്ല ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കല്ലൂര്‍, എസ് ടിയു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ യൂണിറ്റ് പ്രസിഡന്റ് പി.കെ റഹീം, മത്സ്യവിതരണ ഫെഡറേഷന്‍ ജില്ല സെക്രട്ടറി കെ.ടി കുഞ്ഞമ്മദ്, ഐഎന്‍ടി യുസി ജില്ല വൈസ് പ്രസിഡന്റ് ഷാജു പൊന്‍പറ,എസ്ടിയു സംസ്ഥാന സെക്രട്ടറി സി. പി. കുഞ്ഞമ്മദ്തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351200/udtf-led-road-show-on-april-6-to-energize-fatima-tahlias-election-campaign)