---
title: "ഫാത്തിമ തഹിലിയയുടെ പര്യടനം ജനഹൃദയങ്ങളിലൂടെ മുന്നേറുന്നു"
english_title: "Fatima Tahilia's tour continues to advance through the hearts of the people as the campaign in Perambra becomes a topic of discussion every day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351205/fatima-tahilias-tour-continues-to-advance-through-the-hearts-of-the-people-as-the-campaign-in-perambra-becomes-a-topic-of-discussion-every-day"
published_at: "2026-04-02T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce9440c2079_moli.JPG"
keywords: []
---

# ഫാത്തിമ തഹിലിയയുടെ പര്യടനം ജനഹൃദയങ്ങളിലൂടെ മുന്നേറുന്നു

> **Lead Summary:** **പേരാമ്പ്ര: **കേരളം മുഴുവന്‍ പേരാമ്പ്രയിലെ പ്രചരണം ചര്‍ച്ചാ വിഷയമായ ദിവസവും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയുടെ പര്യടനം ജനഹൃദയങ്ങളിലൂടെ മുന്നേറുകയായിരുന്നു. ഇന്ന് പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പര്യടനം.

## Article Content

**പേരാമ്പ്ര: **കേരളം മുഴുവന്‍ പേരാമ്പ്രയിലെ പ്രചരണം ചര്‍ച്ചാ വിഷയമായ ദിവസവും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയുടെ പര്യടനം ജനഹൃദയങ്ങളിലൂടെ മുന്നേറുകയായിരുന്നു. ഇന്ന് പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പര്യടനം.

കാലത്ത് എരവട്ടൂര്‍ കുണ്ടുംകര മുക്കില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കനാല്‍ മുക്ക്, പാറപ്പുറം, ഹൈസ്‌കൂള്‍, അമ്പാളി ത്താഴ , കക്കാട്, വടക്കന്‍ കല്ലോട്, സി കെ ജി കോളെജ്, മൊയോത്ത് ചാല്‍, കല്ലടി താഴ, മരുതേരി കനാല്‍ മുക്ക്, കൊട്ടപ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉണ്ണികുന്നു ചാലില്‍ സമാപിച്ചു .

ഇതിനിടയില്‍ കുടുംബ സംഗമങ്ങളിലും ഓടി എത്താന്‍ തഹിലിയ സമയം കണ്ടെത്തി. വിവിധ കേന്ദ്രങ്ങളില്‍ കെ. ബാലനാരായണന്‍, സി.പി.എ അസീസ്, രാജന്‍ മരുതേരി, ടി.കെ. എ ലത്തീഫ് , മുനീര്‍ എരവത്ത്, ഇ. ഷാഹി, വി.ബി രാജേഷ്, ഷാഹിബ് മുഹമ്മദ്, പി.കെ രാഗേഷ്, ലത്തീഫ് തുറയൂര്‍, ബാബു ചേളാരി,

ആര്‍.കെ മുനീര്‍, സാജിദ് നടുവണ്ണൂര്‍, മനോജ് എടാണി, ടി.കെ ഇബ്രാഹിം, ഷാജു പൊന്‍ പറ, മുനീര്‍ ഗുരുക്കള്‍, ബാബു തത്തക്കാടന്‍, അന്‍വര്‍ അലി ഇടുക്കി, വാസു വേങ്ങേരി, കെ.പി.റസാഖ്, പി.എസ്. സുനില്‍ കുമാര്‍, കെ.സി രവീന്ദ്രന്‍, എം.കെ ഫസലു റഹ്‌മാന്‍, ലതിക വിനോദ്, ചിത്ര രാജന്‍, കെ മറിയം, ജസീല വാഴയില്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351205/fatima-tahilias-tour-continues-to-advance-through-the-hearts-of-the-people-as-the-campaign-in-perambra-becomes-a-topic-of-discussion-every-day)