---
title: "ടി.പി രാമകൃഷ്ണന്റെ രണ്ടാംഘട്ട മണ്ഡലം പര്യടനത്തിന് തുടക്കമായി "
english_title: "T.P. Ramakrishnan's second phase of constituency tour begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351253/tp-ramakrishnans-second-phase-of-constituency-tour-begins"
published_at: "2026-04-03T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf4a1dc6b01_tuyu.jpg"
keywords: []
---

# ടി.പി രാമകൃഷ്ണന്റെ രണ്ടാംഘട്ട മണ്ഡലം പര്യടനത്തിന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയുടെ ജന മനസ് കീഴടക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ രണ്ടാം ഘട്ട മണ്ഡലം പര്യടനത്തിന് തുടക്കമായി. ഇന്നലെ രാവിലെ കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഉച്ചക്ക് രണ്ട് മണിക്കാണ് പര്യടനം ആരംഭിച്ചത്. കത്തിക്കാളുന്ന വെയിലിനെ കൂസാതെ വന്‍ ജനക്കൂട്ടം സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനെത്തി. ഹാരമണിയിച്ചും പൂക്കള്‍ വിതറിയും പടക്കം പൊട്ടിച്ചും ജനങ്ങള്‍ ആവേശം പങ്കുവച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയുടെ ജന മനസ് കീഴടക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ രണ്ടാം ഘട്ട മണ്ഡലം പര്യടനത്തിന് തുടക്കമായി. ഇന്നലെ രാവിലെ കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഉച്ചക്ക് രണ്ട് മണിക്കാണ് പര്യടനം ആരംഭിച്ചത്. കത്തിക്കാളുന്ന വെയിലിനെ കൂസാതെ വന്‍ ജനക്കൂട്ടം സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനെത്തി. ഹാരമണിയിച്ചും പൂക്കള്‍ വിതറിയും പടക്കം പൊട്ടിച്ചും ജനങ്ങള്‍ ആവേശം പങ്കുവച്ചു.

വാളൂര്‍ നടുക്കണ്ടിപ്പാറയില്‍ നിന്നാരംഭിച്ച പര്യടനം മലാപ്പൊയില്‍, പേരാമ്പ്ര പെട്രോള്‍പമ്പ്, രണ്ടേആറ്, കൂത്താളി തെരു, ആശാരിക്കണ്ടി, കുളത്തുംതറ, പാറത്തറമുക്ക്, വനിതാ സമുച്ചയം, പൂഴിത്തോട്, പന്നിക്കോട്ടൂര്‍, ലാസ്റ്റ്പന്തിരിക്കര, മുതു വണ്ണാച്ച, കൂനിയോട്, വടക്കുമ്പാട്, മാരാംകണ്ടിത്താഴ, കൈതേരി മുക്ക് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തോട്ടത്താംകണ്ടി സമാപിച്ചു.

മുന്നണി നേതാക്കളായ എന്‍.കെ വത്സന്‍, എസ്.കെ സജീഷ്, എം കുഞ്ഞമ്മത്, എ.കെ ബാലന്‍, ആര്‍ ശശി, പി.കെ.എം ബാലകൃഷ്ണന്‍, താനാരി കുഞ്ഞമ്മത്, പ്രകാശന്‍ കിഴക്കയില്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ഡോ. കെ.കെ ഹനീഫ, കെ.വി ബാലന്‍, ധനേഷ്‌ കാരയാട്, സഫമജീദ്, പി.കെ അജീഷ്, എന്‍.എം ദാമോദരന്‍, കെ.സി ജാഫര്‍, വി.ടി രതി, കെ.പി ആലിക്കുട്ടി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351253/tp-ramakrishnans-second-phase-of-constituency-tour-begins)