---
title: " കുഞ്ഞു കൈയ്യില്‍ കുഞ്ഞു പുസ്തകം പ്രകാശനം ചെയ്തു"
english_title: "The book "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351292/the-book-kunnu-aiman-kunnu-was-released"
published_at: "2026-04-03T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf5c6764489_moli.JPG"
keywords: []
---

#  കുഞ്ഞു കൈയ്യില്‍ കുഞ്ഞു പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **നൊച്ചാട്: **കുഞ്ഞു കൈയ്യില്‍ കുഞ്ഞു പുസ്തകം പ്രകാശനം ചെയ്തു. നൊച്ചാട് എഎംഎല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ സര്‍ഗാത്മക രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കൈയ്യെഴുത്ത് മാഗസിന്‍ പ്രകാശനം ചെയ്തു. കൊച്ചു കുട്ടികളുടെ വിവിധങ്ങളായ രചനകള്‍ ഉള്‍പ്പെടുത്തിയാണ് മാഗസിന്‍ തയ്യാറാക്കിയിട്ടുള്ളത്.

## Article Content

**നൊച്ചാട്: **കുഞ്ഞു കൈയ്യില്‍ കുഞ്ഞു പുസ്തകം പ്രകാശനം ചെയ്തു. നൊച്ചാട് എഎംഎല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ സര്‍ഗാത്മക രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കൈയ്യെഴുത്ത് മാഗസിന്‍ പ്രകാശനം ചെയ്തു. കൊച്ചു കുട്ടികളുടെ വിവിധങ്ങളായ രചനകള്‍ ഉള്‍പ്പെടുത്തിയാണ് മാഗസിന്‍ തയ്യാറാക്കിയിട്ടുള്ളത്.

പേരാമ്പ്ര ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് എന്‍.പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ടി മുഹമ്മദ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ബുഹാരി, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ടി.കെ അസൈനാര്‍, പിടിഎ വൈസ് പ്രസിഡന്റ് എം.റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപിക എ.കെ അസ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍ റിയാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351292/the-book-kunnu-aiman-kunnu-was-released)