---
title: "എല്‍ഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ്പ്രകടന പത്രിക പുറത്തിറക്കി"
english_title: "LDF releases election manifesto for Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351374/ldf-releases-election-manifesto-for-perambra-constituency"
published_at: "2026-04-03T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf9f2580e1f_pthri.jpg"
keywords: []
---

# എല്‍ഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ്പ്രകടന പത്രിക പുറത്തിറക്കി

> **Lead Summary:** **പേരാമ്പ്ര**:ഇടതു പക്ഷ ജനാധിപത്യ മുന്നണി പേരാമ്പ്ര നിയോജക മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി. കാര്‍ഷിക മേഖലയുടെ പരിപോഷണത്തിനായി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ചെറുധാന്യ കൃഷി വ്യാപകമാക്കുന്നതിനും തരിശ് ഭൂമി പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കുന്ന പദ്ധതികള്‍ക്കും ടൂറിസം വികസന പദ്ധതികള്‍ക്കും മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരം കാണുമെന്നും കേവല ദാരിദ്ര്യം ഒഴി വാക്കുന്നതിനായി സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയും താലൂക്ക് ആശുപത്രി കോംപ്ലക്സ്, പോളിടെക്നിക് തുടങ്ങി പ്രവര്‍ത്തനമാരംഭിച്ച പദ്ധതികള്‍ പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനുമുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ പ്രകടന പത്രികയില്‍ പറയുന്നു.

## Article Content

**പേരാമ്പ്ര**:ഇടതു പക്ഷ ജനാധിപത്യ മുന്നണി പേരാമ്പ്ര നിയോജക മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി. കാര്‍ഷിക മേഖലയുടെ പരിപോഷണത്തിനായി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ചെറുധാന്യ കൃഷി വ്യാപകമാക്കുന്നതിനും തരിശ് ഭൂമി പൂര്‍ണ്ണമായും കൃഷി യോഗ്യമാക്കുന്ന പദ്ധതികള്‍ക്കും ടൂറിസം വികസന പദ്ധതികള്‍ക്കും മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണ പരിഹാരം കാണുമെന്നും കേവല ദാരിദ്ര്യം ഒഴി വാക്കുന്നതിനായി സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന പദ്ധതിയും താലൂക്ക് ആശുപത്രി കോംപ്ലക്സ്, പോളിടെക്നിക് തുടങ്ങി പ്രവര്‍ത്തനമാരംഭിച്ച പദ്ധതികള്‍ പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനുമുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ പ്രകടന പത്രികയില്‍ പറയുന്നു.

കൂടാതെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, തെങ്ങ്, നെല്‍കൃഷിക്ക് പ്രോത്സാഹനം, കാര്‍ഷികോല്പാദനവും വരുമാനവും വര്‍ധിപ്പിക്കാന്‍ പദ്ധതി, ആവളപ്പാണ്ടി, കരുവോട് ചിറ, വെളിയന്നൂര്‍ ചെല്ലി തുടങ്ങിയ പാടശേഖരങ്ങളില്‍ നെല്‍കൃഷി വ്യാപകമാക്കും മണ്ഡലം തരിശുരഹിതമാക്കും. പാടശേഖര വികസനത്തിന് പ്രത്യേക അതോറിറ്റി രൂപീകരിക്കും.പാടശേഖരങ്ങള്‍ വൈദ്യുതീകരിക്കും ജലസേചന-നിര്‍ഗമന മാര്‍ഗങ്ങളും ആധുനിക കൃഷിരീതികള വ്യാപകമാക്കി ഉത്പാദനം വര്‍ദ്ധിപ്പിക്കും. നാളികേര ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള കൃത്രിമ പരാഗണവും ഉത്പാ ക്ഷമതയില്ലാത്ത തെങ്ങുകള്‍ വെട്ടിമാറ്റിയുള്ള പുനരുദ്ധാരണ പദ്ധതിയും നടപ്പാക്കും.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ നവീകരണവും പുഴകളുടെ തീരസംരക്ഷണ പ്രവര്‍ത്തനനവും തുടരു * ഇടവിളകൃഷി, സീസണല്‍ വിളകളുടെ സംഭരണ-സൂക്ഷിപ്പ് സംവിധാനങ്ങള്‍ എന്നിവയിലൂടെ കര്‍ഷരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. സംയോജിത പഴം - പച്ചക്കറി സംഭരണ - സംസ്‌കരണ - വിപണന കേന്ദ്രം തുറക്കും, പേരാമ്പ്ര ക്ഷീരസമൃദ്ധി മിഷന്‍ രൂപീകരിക്കും. മിനി ഡയറി പ്രോസസിങ് യൂണിറ്റുകളും ഗുണനിലവാര പരിശോധനാ സംവിധാനവും ആരംഭിക്കും. തീറ്റപ്പുല്‍ കൃഷിക്ക് പലിശരഹിത വായ്പ നല്‍കും. ബ്ലോക്ക്തലത്തില്‍ ന്യായവില വിതരണ ഡിപ്പോ തുറക്കും. കോഴി-ആടു വളര്‍ത്തലിനും ഉള്‍നാടന്‍ മത്സ്യകൃഷിക്കും പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ബയോളജിക്കല്‍ പാര്‍ക്കിനെ സഹകരണത്തോടെ സ്മാര്‍ട്ട് വൈല്‍ഡ് ലൈഫ് ഡിഫന്‍സ് നെറ്റ്വര്‍ക്ക് രൂപീകരിക്കും.

മണ്ഡലം കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാന്‍ സമഗ്ര പദ്ധതി, നദീതീര-വനാതിര്‍ത്തികളില്‍ മുള, ഈറ്റ, ഫലവൃക്ഷങ്ങള്‍ എന്നിവയുടെ ഹരിതകവചം സൃഷ്ടിക്കാന്‍ ബഹുജന ക്യാമ്പയിന്‍ സംഘടിപ്പിക്കും. പേരാമ്പ്ര താലൂക്ക് ആശുപത്രി ലെവല്‍-2 ട്രോമ കെയര്‍ സെന്ററാക്കി ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തും. ഓങ്കോളജി വിഭാഗം, ജറിയാട്രിക്-പാലിയേറ്റീവ് കെയര്‍ വിംഗുകള്‍, മെന്റല്‍ ഹെല്‍ത്ത് ഹബ്, കൂടുതല്‍ ഡയാലിസിസ് സൗകര്യം എന്നിവ എര്‍പ്പെടുത്തും. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ വര്‍ദ്ധിപ്പിക്കും. എല്ലാ വിദ്യാലയങ്ങളിലും കരിയര്‍ ലാബും, റിസര്‍ച്ച് ലാബ്ദം ആരംഭിക്കും.

'പാഠം' പദ്ധതി വിപുലീകരിക്കും, ഹയര്‍ എഡ്യൂക്കേഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കും, സ്‌കൂളുകളില്‍ സൗരോര്‍ജ്ജ സാധ്യത ഉപയോഗിച്ച് ശീതീകരിച്ച ക്ലാസ് മുറികള്‍ സാധ്യമാക്കും, കാലിക്കറ്റ് യൂണിവേഴ്സിറ്റി സബ് സെന്ററിനെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറ്റും, പുതിയ ഗവ. പോളിടെക്നിക് കോളെജില്‍ (കല്ലൂര്‍-ചങ്ങരോത്ത്) ഈ വര്‍ഷം പ്രവേശനം എന്നീ കാര്യങ്ങളും പത്രികയില്‍ പറയുന്നുണ്ട്.

സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ വത്സന് പ്രകടന പത്രിക കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. കെ കുഞ്ഞമ്മദ്, എ.കെ. പത്മനാഭന്‍, കെ.കെ ബാലന്‍, ഒ രാജന്‍, എം കുഞ്ഞമ്മദ്, കെ ലോഹ്യ, എസ്.കെ സജീഷ്, പി.കെ.എം ബാലകൃഷ്ണന്‍, കെ ആലിക്കുട്ടി, പി മോനിഷ, എന്‍.കെ രാധ, ടി.കെ ബാലഗോപാലന്‍, കെ.കെ ഹനീഫ, പി.കെ സുരേഷ്, അനിത കുന്നത്ത്, എന്‍.പി ബാബു, എ.കെ ബാലന്‍, പി.പി. രമണി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351374/ldf-releases-election-manifesto-for-perambra-constituency)