---
title: "ചങ്ങരോത്ത് ഗ്രാമങ്ങളിലൂടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയ"
english_title: "UDF candidate Fatima Tahilia visits Changaroth villages"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351423/udf-candidate-fatima-tahilia-visits-changaroth-villages"
published_at: "2026-04-03T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d002f8343fb_huykl.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമങ്ങളിലൂടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയ

> **Lead Summary:** പേരാമ്പ്ര: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയുടെ ഇന്നത്തെ പര്യടനം ചങ്ങരോത്തിന്റെ ഗ്രാമങ്ങളിലായിരുന്നു. കാലത്ത് കല്ലൂരിലെ മാണിക്കോത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിയുടെ പ്രഭാത ഭക്ഷണവും അവിടെ തന്നെയായിരുന്നു. കാലത്ത് 9 മണിക്ക് ആരംഭിക്കേണ്ട പര്യടനം തുടങ്ങിയത് 10.30 ഓടെ. തുടര്‍ന്ന് കടിയങ്ങാട് മഹിമ, സുപ്പിക്കട, പന്തിരിക്കര, കല്ലന്‍കണ്ടി താഴ, ചിറക്കൊല്ലി, ജാനകി വയല്‍, കന്നാട്ടി മദ്രസ, ഇടിവെട്ടി, തോട്ടത്താം കണ്ടി, കൈതേരി മുക്ക്, പാറക്കടവ്, കുയിമ്പില്‍, പാലേരി, കൂനിയോട്, മുതുവണ്ണാച്ച പാറക്കെട്ട് എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങള്‍ക്ക് ശേഷം കന്നാട്ടിയില്‍ സമാപനം.

## Article Content

പേരാമ്പ്ര: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയുടെ ഇന്നത്തെ പര്യടനം ചങ്ങരോത്തിന്റെ ഗ്രാമങ്ങളിലായിരുന്നു. കാലത്ത് കല്ലൂരിലെ മാണിക്കോത്ത് നിന്നാണ് പര്യടനം ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിയുടെ പ്രഭാത ഭക്ഷണവും അവിടെ തന്നെയായിരുന്നു. കാലത്ത് 9 മണിക്ക് ആരംഭിക്കേണ്ട പര്യടനം തുടങ്ങിയത് 10.30 ഓടെ. തുടര്‍ന്ന് കടിയങ്ങാട് മഹിമ, സുപ്പിക്കട, പന്തിരിക്കര, കല്ലന്‍കണ്ടി താഴ, ചിറക്കൊല്ലി, ജാനകി വയല്‍, കന്നാട്ടി മദ്രസ, ഇടിവെട്ടി, തോട്ടത്താം കണ്ടി, കൈതേരി മുക്ക്, പാറക്കടവ്, കുയിമ്പില്‍, പാലേരി, കൂനിയോട്, മുതുവണ്ണാച്ച പാറക്കെട്ട് എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങള്‍ക്ക് ശേഷം കന്നാട്ടിയില്‍ സമാപനം.

എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. റോഡരികില്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് കൈ വീശിയും സ്വീകരണ കേന്ദ്രങ്ങളിലെ അമ്മമാരെയും യുവതികളെയും കെട്ടിപുണര്‍ന്ന് സ്‌നേഹം പ്രകടിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി സ്വീകരണ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള വീടുകളിലേക്ക് ഓടി ചെല്ലാനും സമയം കണ്ടെത്തുന്നു. കനത്ത പനിയെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രവേശിപ്പിച്ചതോടെ ഉച്ചക്ക് ശേഷമുള്ള പര്യടനം തല്ക്കാലം നിര്‍ത്തി വെക്കേണ്ടിവന്നു. ആറ് മണിയോടെയാണ് വീണ്ടും പര്യടനം ആരംഭിച്ചത്.

വിവിധ കേന്ദ്രങ്ങളില്‍ ഹാരീസ് ബീരാന്‍ എംപി, ജെബി മേത്തര്‍ എംപി, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരും യുഡിഎഫ് നേതാക്കളായ കെ ബാലനാരായണന്‍ സി.പി.എ അസീസ്, കെ.കെ വിനോദന്‍, രാജന്‍ മരുതേരി, വിജയന്‍ ചാത്തോത്ത്, കല്ലൂര്‍ മുഹമ്മദലി, വി.പി ഇബ്രായി, ആര്‍.കെ മുനീര്‍, പ്രകാശന്‍ കന്നാട്ടി, ടി.പി ചന്ദ്രന്‍, നസീമ വാഴയില്‍, നസീര്‍ ആനേരി, ഷാജു പൊന്‍പറ, ആവള ഹമീദ്, രവീന്ദ്രന്‍ കേളോത്ത്, എം.കെ അബ്ദുള്‍ ലത്തീഫ്, എന്‍.പി. വിജയന്‍, അസീസ് നരിക്കലക്കണ്ടി, പി.സി. മുഹമ്മദ് സിറാജ്, എസ് സുനന്ദ്, ലത്തീഫ് കായക്കൊടി, കെ.കെ സുവര്‍ണ്ണ, പി. ശാലിനി, യു.സി. സൗമ്യ, സക്കീന കാസിം, സി.കെ പുഷ്പ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351423/udf-candidate-fatima-tahilia-visits-changaroth-villages)