---
title: "എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകായിരുന്ന 2 പ്രതികള്‍ പിടിയില്‍"
english_title: "Suspects involved in MDMA case who were absconding arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351458/suspects-involved-in-mdma-case-who-were-absconding-arrested"
published_at: "2026-04-04T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d09e24ec453_opo.JPG"
keywords: []
---

# എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകായിരുന്ന 2 പ്രതികള്‍ പിടിയില്‍

> **Lead Summary:** പേരാമ്പ്ര : എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകായിരുന്ന പ്രതികള്‍ പൊലീസിന്റെ പിടിയില്‍. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാറും പാര്‍ട്ടിയും 2026 മാര്‍ച്ച് 25 ന് കണ്ടെത്തിയ 3.51 ഗ്രാം മേത്തഫിറ്റാമിന്‍ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകായിരുന്ന പ്രതികളാണ് പിടിയിലായത്.

## Article Content

പേരാമ്പ്ര : എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകായിരുന്ന പ്രതികള്‍ പൊലീസിന്റെ പിടിയില്‍. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാറും പാര്‍ട്ടിയും 2026 മാര്‍ച്ച് 25 ന് കണ്ടെത്തിയ 3.51 ഗ്രാം മേത്തഫിറ്റാമിന്‍ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകായിരുന്ന പ്രതികളാണ് പിടിയിലായത്.

ചങ്ങരോത്ത് സ്വദേശി കുറ്റിക്കണ്ടി വീട്ടില്‍ യാസീന്‍ ജലീല്‍, ഉള്ള്യേരി സ്വദേശി മടത്തി കുന്നുമ്മല്‍ മുഹമ്മദ് ജവാദ് എന്നിവരെ എംഡിഎംഎ വില്‍ക്കാന്‍ ഉപയോഗിച്ച KL 77 C 6001, KL 59 L 6252 എന്ന നമ്പറുകളിലുള്ള രണ്ട് കാറുകള്‍ സഹിതം കസ്റ്റഡിയിലെടുത്തു.

ഇവര്‍ കഴിഞ്ഞ മാസം ബാംഗ്ലൂരില്‍ എംഡിഎംഎയുമായി പിടിയിലായ പൊന്ന് അജ്മലിന്റെ ലഹരി ഇടപാട് കോഴിക്കോട് ജില്ലയില്‍ നടത്തുന്നവരാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രതികളെ ജെഎഫ്‌സിഎം കോടതി പേരാമ്പ്ര 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ചന്ദ്രന്‍ കുഴിച്ചാലില്‍, പി.പി ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351458/suspects-involved-in-mdma-case-who-were-absconding-arrested)