---
title: "സമന്വയ വിദ്യാഭാസം കാലഘട്ടത്തിന്റെ ആവിശ്യം ; മുഹമ്മദ് കക്കട്ടില്‍"
english_title: "The need of the hour for integrated education; Muhammad Kakattil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35149/the-need-of-the-hour-for-integrated-education-muhammad-kakattil"
published_at: "2022-04-01T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6246a41af0188_VELAM1.jpg"
keywords: []
---

# സമന്വയ വിദ്യാഭാസം കാലഘട്ടത്തിന്റെ ആവിശ്യം ; മുഹമ്മദ് കക്കട്ടില്‍

> **Lead Summary:** ** വേളം : **മത ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ പറഞ്ഞു.

## Article Content

** വേളം : **മത ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ പറഞ്ഞു.

ഉത്തമസമൂഹ സൃഷ്ടിക്കും രാജ്യത്തിന്റെ വികാസത്തിനും വിദ്യാഭ്യാസം ആവശ്യമാണ്.

അറിവ് മനുഷ്യനെ സംസ്‌കാരമുള്ളവനാക്കും.

തിരിച്ചറിവ് നല്‍കാത്ത വിദ്യാഭ്യാസം അജ്ഞത പോലെ അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അല്‍സഹ്റ-സൈന്‍ കുട്ടിമീറ്റ് കുറ്റ്യാടി ഗ്രീന്‍വാലി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അല്‍ സഹറ ചെയര്‍മാന്‍ യൂസഫ് പള്ളിയത്ത് അധ്യക്ഷത വഹിച്ചു.

lllഒ.കെ. റിയാസ്, സൗദ റഷീദ്, ശബാന ബഷീര്‍, സമീറ ഗഫുര്‍, മൊയിതു, സുമ്മയ ഷാഫി, നൗഷിറ വേളം തുടങ്ങിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35149/the-need-of-the-hour-for-integrated-education-muhammad-kakattil)