---
title: "ടി.പി. രാമകൃഷ്ണന്റെ രണ്ടാംഘട്ട പര്യടനത്തിന് സമാപനമായി"
english_title: "T.P. Ramakrishnan's second leg of tour concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351601/tp-ramakrishnans-second-leg-of-tour-concludes"
published_at: "2026-04-04T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d145fe45528_YTUUUIU.jpg"
keywords: []
---

# ടി.പി. രാമകൃഷ്ണന്റെ രണ്ടാംഘട്ട പര്യടനത്തിന് സമാപനമായി

> **Lead Summary:** **പേരാമ്പ്ര: **വികസന നായകന്‍ ടി.പി. രാമകൃഷ്ണന്റെ രണ്ടാം ഘട്ട മണ്ഡല പര്യടനത്തിന് പേരാമ്പ്രയില്‍ ആവേശകരമായ സമാപനം. പര്യടനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂരില്‍ നിന്നാണ് തുടക്കമായത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാണാന്‍ നിരവധി ആളുകളാണ് കാത്ത് നിന്നത്.

## Article Content

**പേരാമ്പ്ര: **വികസന നായകന്‍ ടി.പി. രാമകൃഷ്ണന്റെ രണ്ടാം ഘട്ട മണ്ഡല പര്യടനത്തിന് പേരാമ്പ്രയില്‍ ആവേശകരമായ സമാപനം. പര്യടനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂരില്‍ നിന്നാണ് തുടക്കമായത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാണാന്‍ നിരവധി ആളുകളാണ് കാത്ത് നിന്നത്.

മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍, വര്‍ണ്ണ ബലൂണുകള്‍ എന്നിവയുടെ അകമ്പടിയോടെയാണ് വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. പല കേന്ദ്രങ്ങളിലും പുഷ്പവൃഷ്ടിയോടെയാണ് ജനങ്ങള്‍ തങ്ങളുടെ പ്രിയ നേതാവിനെ വരവേറ്റത്. വികസനത്തുടര്‍ച്ചയ്ക്കായി ടി.പി. രാമകൃഷ്ണന്‍ വീണ്ടും വരണമെന്ന ഉറച്ച പ്രഖ്യാപനമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ദൃശ്യമായത്.

ഏക്കാട്ടൂരില്‍ നിന്നാരംഭിച്ച പര്യടനം അമ്പലഭാഗം, തറമ്മലങ്ങാടി, വാകമോളി, ഊട്ടേരി, കുന്നോത്ത് മുക്ക്, തത്തം വള്ളിപ്പൊയില്‍, കുറുമയില്‍ താഴെ, നടുവത്തൂര്‍ സ്‌കൂള്‍, മാവട്ട്, മുണ്ടോളിത്താഴെ, ചൂരക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഇരിങ്ങത്ത് നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. വരും ദിവസങ്ങളില്‍ മണ്ഡലത്തിലെ വോട്ടുറപ്പിക്കാനുള്ള അടുത്ത ഘട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് മുന്നണിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351601/tp-ramakrishnans-second-leg-of-tour-concludes)