---
title: "കേരളത്തിന്റെ സാമ്പത്തികനില തകര്‍ച്ചയില്‍; ഡോ. ശശി തരൂര്‍ എംപി"
english_title: "Kerala's economic condition is in decline; Dr. Shashi Tharoor MP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351603/keralas-economic-condition-is-in-decline-dr-shashi-tharoor-mp"
published_at: "2026-04-04T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d14a42ec63e_hyti.jpg"
keywords: []
---

# കേരളത്തിന്റെ സാമ്പത്തികനില തകര്‍ച്ചയില്‍; ഡോ. ശശി തരൂര്‍ എംപി

> **Lead Summary:** **നടുവണ്ണൂര്‍: **കഴിഞ്ഞ പത്തു വര്‍ഷത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണം കേരളത്തെ സാമ്പത്തികമായി തകര്‍ത്തതായി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.ടി സൂരജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടുവണ്ണൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

## Article Content

**നടുവണ്ണൂര്‍: **കഴിഞ്ഞ പത്തു വര്‍ഷത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണം കേരളത്തെ സാമ്പത്തികമായി തകര്‍ത്തതായി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.ടി സൂരജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടുവണ്ണൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറ്റേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വയോജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിരവധി ക്ഷേമ പദ്ധതികളാണ് അഞ്ചിന കര്‍മ്മ പരിപാടികളിലൂടെ യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി. നിസാര്‍ അധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍ എംപി, എ.ഐ.സി.സി. സെക്രട്ടറി സൂരജ് താക്കൂര്‍, ടി.ടി ഇസ്മയില്‍, നിജേഷ് അരവിന്ദ്, ഷൈജ മുരളി, സാജിദ് നടുവണ്ണൂര്‍, കെ. രാജീവന്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, കെ. രാമചന്ദ്രന്‍, കെ.എം ഉമ്മര്‍, കാവില്‍ പി മാധവന്‍, എ.പി. ഷാജി, നിസാര്‍ ചേലേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351603/keralas-economic-condition-is-in-decline-dr-shashi-tharoor-mp)