---
title: "അഡ്വ ഫാത്തിമ തഹിലിയയുടെ അവസാന ഘട്ട പര്യടനം സമാപിച്ചു"
english_title: "Adv. Fatima Tahilia's final leg of her tour concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351730/adv-fatima-tahilias-final-leg-of-her-tour-concludes"
published_at: "2026-04-05T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d265bcf1fae_uiyo.JPG"
keywords: []
---

# അഡ്വ ഫാത്തിമ തഹിലിയയുടെ അവസാന ഘട്ട പര്യടനം സമാപിച്ചു

> **Lead Summary:** പേരാമ്പ്ര: അരിക്കുളം നൊച്ചാട് പഞ്ചായത്തുകളിലെ അവസാന ഘട്ട പര്യടനത്തിലൂടെ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ഫാത്തിമ തഹിലിയയുടെ പര്യടന പരിപാടിക്ക് സമാപനമായി. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ അമ്പലഭാഗത്തു നിന്നാരംഭിച്ച പര്യടന പരിപാടിയില്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ജനഞ്ചയങ്ങള്‍ ഒഴുകി എത്തി. പര്യടന കേന്ദ്രങ്ങളില്‍ ആളുകളെ നേരില്‍ കണ്ട് കൈ കൊടുത്ത് കുശലാന്വേഷണങ്ങള്‍ നടത്തി വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ പര്യടനത്തിന്റെ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുന്നത് നിശ്ചയിച്ച സമയത്തിനും മണികൂറുകള്‍ വൈകി.

## Article Content

പേരാമ്പ്ര: അരിക്കുളം നൊച്ചാട് പഞ്ചായത്തുകളിലെ അവസാന ഘട്ട പര്യടനത്തിലൂടെ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ഫാത്തിമ തഹിലിയയുടെ പര്യടന പരിപാടിക്ക് സമാപനമായി. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ അമ്പലഭാഗത്തു നിന്നാരംഭിച്ച പര്യടന പരിപാടിയില്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ജനഞ്ചയങ്ങള്‍ ഒഴുകി എത്തി. പര്യടന കേന്ദ്രങ്ങളില്‍ ആളുകളെ നേരില്‍ കണ്ട് കൈ കൊടുത്ത് കുശലാന്വേഷണങ്ങള്‍ നടത്തി വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ പര്യടനത്തിന്റെ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുന്നത് നിശ്ചയിച്ച സമയത്തിനും മണികൂറുകള്‍ വൈകി.

മീനചൂടിനെ വകവെക്കാതെ സ്ഥാനാര്‍ത്ഥിയും സഹപ്രവര്‍ത്തകരും ഓരോ കേന്ദ്രങ്ങളിലേക്കും ഓടി എത്തുകയായിരുന്നു . 10.45 ന് എത്തേണ്ടിയിരുന്ന അരിക്കുളത്ത് എത്തിയത് 1 മണിയോടെ. 87 കാരിയായ ജാനു അമ്മ ഉള്‍പ്പെടെയുള്ള സ്ത്രീകളും മറ്റുള്ളവരും മണികൂറുകളാണ് സ്ഥാനാര്‍ത്ഥിയെ കാണാന്‍ കാത്തിരുന്നത്. സ്ഥാനാര്‍ത്ഥി എത്തി ഓടിയെത്തിയത് ജാനു അമ്മയുടെ അരികിലേക്ക്. തഹിലിയയെ കെട്ടിപിടിച്ച ശേഷം ഷാളണിയിച്ചജാനു അമ്മ അവരുടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. ഇടതുപക്ഷത്തിന് ആധിപത്യമുള്ള പഞ്ചായത്തുകളായ അരിക്കുളത്തും നൊച്ചാടും സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്വം യു ഡി എഫ് ക്യാമ്പില്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നതായി നേതാക്കള്‍ പറഞ്ഞു. പേരാമ്പ്ര മാറ്റം ആഗ്രഹിക്കുന്നു എന്നാണ് ഇത് കാണിക്കുന്നതെന്നും തഹിലിയയുടെ വിജയം സുനിശ്ചിതമാണെന്നും അവര്‍ പറഞ്ഞു.

അരിക്കുളം പഞ്ചായത്തിലെ അമ്പല ഭാഗം, നന്മന താഴ, പടിഞ്ഞാറയില്‍ മുക്ക്, വെള്ളറം കോട്ടു താഴ, ഗായത്രി മുക്ക് , വാകമോളി, ഊട്ടേരി, അരിക്കുളം, മാവട്ട്, വാളേരി മുക്ക്, പറമ്പത്ത്, കാളിയത്ത് മുക്ക്, തണ്ടയില്‍ താഴ എന്നിവടങ്ങളിലും നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ പാത്തോത്ത് താഴ, പുളിയോട്ട് മുക്ക്, നടുക്കണ്ടി പാറ, ഊടുവഴി, കൈതക്കല്‍, മുളിയങ്ങല്‍, കളോളി പൊയില്‍, രാമല്ലൂര്‍, കല്പത്തൂര്‍ വായന ശാല, രാവറ്റമംഗലം, ആക്കൂ പറമ്പ്, വാല്യക്കോട് എന്നിവടങ്ങളിലും പര്യടനം നടത്തി. ഫാത്തിമ തഹിലിയക്ക് പിന്തുണയുമായി കോഴിക്കോട്, കൊയിലാണ്ടി, പേരാമ്പ്ര ബാറുകളിലെ അഭിഭാഷകരും പര്യടനത്തിന്റെ ഭാഗമായി.

വിവിധ കേന്ദ്രങ്ങളില്‍ ആര്‍ എം പി സംസ്ഥാന സെക്രട്ടറിയും സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ അഡ്വ. പി കുമാരന്‍ കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, എഴുത്തുകാരനും ചിന്തകനുമായ ഡോ. ആസാദ്, ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ഐ. രാജന്‍, കെ ബാലനാരായണന്‍, സി പി എ അസീസ്, മുനീര്‍ എരവത്ത്, രാജീവ് തോമസ്, രാജന്‍ മരുതേരി, കെ മധു കൃഷ്ണന്‍, മിസ്ഹബ് കീഴരിയൂര്‍, ജിതേഷ് മുതുകാട്, വിജയന്‍ ചാത്തോത്ത്, മൂസ കോത്തമ്പ്ര, മോഹന്‍ദാസ് ഓണിയില്‍, ആവള ഹമീദ്, ടി.പി ചന്ദ്രന്‍ , റീമ കുന്നുമ്മല്‍, എ. ആമിന, ഷര്‍മിന കോമത്ത്, എന്നിവരുമുണ്ടായിരുന്നു. നൊച്ചാടെ പര്യടനത്തിനിടയിലും സ്ഥാനാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

കൈതക്കലില്‍ പര്യടനത്തിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞതോടെ ക്ഷീണിതയായ തഹിലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പര്യടനം നടത്തിയത് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയ പരിധി അവസാനിച്ച ശേഷമാണ്. കഴിഞ്ഞ ദിവസം ചങ്ങരോത്ത് പര്യടനം നടത്തുന്നതിനിടയിലും തഹിലിയയെ കടുത്ത പനിയും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാലും ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയിരുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351730/adv-fatima-tahilias-final-leg-of-her-tour-concludes)