---
title: "പെരുവണ്ണാമൂഴി സ്റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം സമാധാനപൂര്‍വം നടത്താന്‍ തീരുമാനം"
english_title: "Decision to hold peaceful Kotti Kalasam within Peruvannamoozhi station limits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351807/decision-to-hold-peaceful-kotti-kalasam-within-peruvannamoozhi-station-limits"
published_at: "2026-04-06T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d349282e2f7_try.JPG"
keywords: []
---

# പെരുവണ്ണാമൂഴി സ്റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം സമാധാനപൂര്‍വം നടത്താന്‍ തീരുമാനം

> **Lead Summary:** **പെരുവണ്ണാമൂഴി:** നിയമസഭാ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം സമാധാനപൂര്‍വം നടത്താന്‍ പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സ്റ്റേഷന്റെ പരിധിയിലെ പ്രധാന കേന്ദ്രങ്ങളായ ചക്കിട്ടപാറ, മുതുകാട്, പന്തിരിക്കര അങ്ങാടികളില്‍ കൊട്ടിക്കലാശത്തിനായി മൂന്ന് മുന്നണികള്‍ക്കും പരസ്പരം 50 മീറ്റര്‍ ദൂര പരിധിയില്‍ സ്ഥലങ്ങള്‍ നിര്‍ണയിച്ചു നല്‍കി.

## Article Content

**പെരുവണ്ണാമൂഴി:** നിയമസഭാ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം സമാധാനപൂര്‍വം നടത്താന്‍ പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സ്റ്റേഷന്റെ പരിധിയിലെ പ്രധാന കേന്ദ്രങ്ങളായ ചക്കിട്ടപാറ, മുതുകാട്, പന്തിരിക്കര അങ്ങാടികളില്‍ കൊട്ടിക്കലാശത്തിനായി മൂന്ന് മുന്നണികള്‍ക്കും പരസ്പരം 50 മീറ്റര്‍ ദൂര പരിധിയില്‍ സ്ഥലങ്ങള്‍ നിര്‍ണയിച്ചു നല്‍കി.

പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ മുന്നണി നേതൃത്വം പാലിക്കണം. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അണികളെ വിവരങ്ങള്‍ ധരിപ്പിക്കണമെന്നും തീരുമാനിച്ചു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ.എം. സജീര്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. അനന്തകൃഷ്ണന്‍, പിആര്‍ഒ കെ.കെ. കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351807/decision-to-hold-peaceful-kotti-kalasam-within-peruvannamoozhi-station-limits)