---
title: "എസ് എസ് എഫ് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് ജൂലായ് 9 മുതല്‍ പേരാമ്പ്രയില്‍"
english_title: "SSF North District Literature Festival to be held in Perambra from July 9"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351808/ssf-north-district-literature-festival-to-be-held-in-perambra-from-july-9"
published_at: "2026-04-06T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d34a679ced4_cheruvannur.JPG"
keywords: []
---

# എസ് എസ് എഫ് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് ജൂലായ് 9 മുതല്‍ പേരാമ്പ്രയില്‍

> **Lead Summary:** **പേരാമ്പ്ര:**മുപ്പത്തിമൂന്നാമത് എഡിഷന്‍ എസ് എസ് എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് ജൂലായ് ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ പേരാമ്പ്രയില്‍ നടക്കും.

## Article Content

**പേരാമ്പ്ര:**മുപ്പത്തിമൂന്നാമത് എഡിഷന്‍ എസ് എസ് എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ സാഹിത്യോത്സവ് ജൂലായ് ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ പേരാമ്പ്രയില്‍ നടക്കും.

നോര്‍ത്ത് ജില്ലയിലെ ഏഴ് ഡിവിഷനുകളില്‍ നിന്നുള്ള ആയിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന കൗമാരമേളയുടെ സംഘാടക സമിതി രൂപവത്കരണവും പ്രഖ്യാപനവും പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നടത്തി.

സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനവും പ്രഖ്യാപനവും നിര്‍വ്വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി അധ്യക്ഷത വഹിച്ചു.  

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിര്‍ സഖാഫി നാദാപുരം മുഖ്യ പ്രഭാഷണം നടത്തി. ബഷീര്‍ സഖാഫി കൈപ്രം, സയ്യിദ് എസ്.പി.എച്ച് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, അബ്ദുറഷീദ് മുസ്‌ലിയാര്‍ ആയഞ്ചേരി, യൂസഫ് മുസ്‌ലിയാര്‍ കൂരാച്ചുണ്ട്, സയ്യിദ് ഫള്ല്‍ അഹ്‌സനി, ഖാസിം ഹാജി നൊച്ചാട്, ശഫീഖ് നൂറാനി നാദാപുരം, മുജീബ് സുറൈജി കൊയിലാണ്ടി, അഡ്വക്കറ്റ് വി.പി.കെ ഉമറലി വടകര, ജുനൈദ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി ചെയര്‍മാനായും, ഖാസിം ഹാജി നൊച്ചാട്, അബ്ദു റസാഖ് ബദവി, യൂസുഫ് മുസ്ലിയാര്‍, ശംസുദ്ധീന്‍ നിസാമി, സി പി മുഹമ്മദലി കക്കാട ്‌വൈസ് ചെയര്‍മാന്‍മാറായും, ജനറല്‍ കണ്‍വീനര്‍ വി.സി സാജിദ് നൊച്ചാട്, വര്‍ക്കിംഗ് കണ്‍വീനര്‍ സജീര്‍ വാളൂര്‍, കണ്‍വീനര്‍ മാരായി ബഷീര്‍ കുട്ടമ്പത്ത്, അബ്ദുല്‍ ലത്തീഫ് വാളൂര്‍, സിദ്ധീഖ് സഖാഫി കൈപ്പുറം, യഹിയ അന്‍വര്‍ കരുവണ്ണൂര്‍, ഫിനാന്‍സ് കണ്‍വീനര്‍ - എസ് പി എച്ച് ജഅഫര്‍ സാദിഖ് തങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351808/ssf-north-district-literature-festival-to-be-held-in-perambra-from-july-9)