---
title: "പ്രഥമ ശിവസ്മൃതി അവാര്‍ഡ് അബ്ദുള്ള പേരാമ്പ്രക്ക് "
english_title: "First Siva Smriti Award goes to Abdullah Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351815/first-siva-smriti-award-goes-to-abdullah-perambra"
published_at: "2026-04-06T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d34e1ca7503_hty.JPG"
keywords: []
---

# പ്രഥമ ശിവസ്മൃതി അവാര്‍ഡ് അബ്ദുള്ള പേരാമ്പ്രക്ക് 

> **Lead Summary:** **പേരാമ്പ്ര: **അകാലത്തില്‍ പൊലിഞ്ഞ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശിവന്‍ തെറ്റത്തിന്റെ സ്മരണാര്‍ത്ഥം എഴുത്തുകാരുടെ കൂട്ടായ്മയായ ബുക്ക് ക്ലബ് കൊയിലാണ്ടി ഏര്‍പ്പെടുത്തിയ ശിവ സ്മൃതി അവാര്‍ഡിന് അബ്ദുള്ള പേരാമ്പ്രയുടെ 'ദൈവം വന്ന ദിവസം' എന്ന കവിത സമാഹാരം തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**പേരാമ്പ്ര: **അകാലത്തില്‍ പൊലിഞ്ഞ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശിവന്‍ തെറ്റത്തിന്റെ സ്മരണാര്‍ത്ഥം എഴുത്തുകാരുടെ കൂട്ടായ്മയായ ബുക്ക് ക്ലബ് കൊയിലാണ്ടി ഏര്‍പ്പെടുത്തിയ ശിവ സ്മൃതി അവാര്‍ഡിന് അബ്ദുള്ള പേരാമ്പ്രയുടെ 'ദൈവം വന്ന ദിവസം' എന്ന കവിത സമാഹാരം തെരഞ്ഞെടുക്കപ്പെട്ടു.

പ്രൊഫസര്‍ യൂസഫ്, മനോജ് രാമത്ത്, രണ്‍ജിത്ത് നടവയല്‍ എന്നിവരടങ്ങുന്ന ജൂറി അംഗങ്ങളാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 5,000 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. മെയ് 3 ഞായറാഴ്ച കൊയിലാണ്ടി ആര്‍ട്‌സ് കോളേജില്‍ പുരസ്‌കാരദാന ചടങ്ങ് നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351815/first-siva-smriti-award-goes-to-abdullah-perambra)